Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Oct 2025 18:28 IST
Share News :
താനൂർ : വൈവിദ്ധ്യമാർന്ന പരിപാടികളോടെ കിസാൻ മേളയ്ക്ക് നാളെ
താനാളൂരിൽ തുടക്കം. നാളെ രാവിലെ 10 മണിക്ക് കായിക മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്ന ബ്ലോക്ക് കിസാൻ മേളയുടെ ഭാഗമായി വൈവിദ്ധ്യമാർന്ന പരിപാടികൾ നടക്കും. 17 ഓളം പ്രദർശന സ്റ്റാളുകളാണ് മേളയുടെ ഭാഗമായി ഒരുക്കുന്നത്.
കൃഷിക്കൂട്ടങ്ങൾ, തിരൂർ വെറ്റില, വിള ആരോഗ്യ കേന്ദ്രം, മഞ്ചേരി യൂണിറ്റ് കോളേജ്, ട്രിനിറ്റി സൗജന്യ കണ്ണ് പരിശോധന, സാഗർ ഏജൻസി, അഗ്രി കെയർ, സൗത്ത് മലബാർ ഫെർട്ടിലൈസർ, പരപ്പനങ്ങാടി കൂൺ യൂണിറ്റ്, തളിർ ഇക്കോഷോപ്, മൈക്രോലോചിക്കൽ ഐഡിയസ്, കുടുംബശ്രീ, തുടങ്ങി സ്ഥാപനങ്ങൾ സ്റ്റാളുകൾ ഒരുക്കുന്നുണ്ട്.
ഉദ്ഘാടന ശേഷം സുരക്ഷിത കൃഷി എന്ന വിഷയത്തിൽ കൃഷി ഓഫീസർ മുഹമ്മദ് അനീസ് എം ക്ലാസെടുക്കും.
ഉച്ചക്ക് 2 PM ന് ഹൈടെക് ഫലവൃക്ഷ പരിപാലനം എന്ന വിഷയത്തിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിജീഷ് വിജയൻ ക്ലാസ് നടത്തും.
4 PM ന് ഹൈസ്കൂൾ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി അഗ്രി ക്വിസ് നടക്കും. 5 മണിക്ക് താനൂർ ബ്ലോക്കിലെ പഞ്ചായത്തിലെ കുടുംബശ്രീ CDS കൾ മാറ്റുരക്കുന്ന കലാമേളയും ഗാന സദസ്സും നടക്കും.
ഒക്ടോ: 12 ഞായറാഴ്ച രാവിലെ കൂൺ കൃഷി പരിശീലനം കുറുക്കോളി മൊയ്തീൻ MLA ഉദ്ഘാടനം ചെയ്യും. 11 മണിക്ക് കൂൺ വിഭവങ്ങളുടെ പ്രദർശനവും മത്സരവും നടക്കും. ഉച്ചക്ക് 2 മണിക്ക് ഫാം ടൂറിസം, അടുക്കള കൃഷി എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടക്കുന്നതാണ്. തുടർന്ന്
ഓലമെടയൽ, പ്ലാവില കുമ്പിൾ കുത്തൽ ,തേങ്ങ പൊളിക്കൽ കൃഷിപ്പാട്ടുകൾ എന്നീ മത്സരങ്ങൾ നടക്കും. 5 മണിക്ക് ഗാനമേള നടക്കും.
Follow us on :
Tags:
More in Related News
Please select your location.