Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിന് ഒരു കൈത്താങ്ങ് എസ്പിസി വിദ്യാർഥികളുടെ വേറിട്ട മാതൃക

13 Sep 2024 11:45 IST

Basheer Puthukkudi

Share News :

വയനാട് ദുരന്ത പശ്ചാത്തലത്തിൽ സ്നേഹപ്പാവകൾ വിൽപ്പന നടത്തി ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തി സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് വിദ്യാർത്ഥികൾ. പെരുമണ്ണ ഇ.എം.എസ് ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ എസ്പിസി വിദ്യാർത്ഥികളാണ് പാഴ് വസ്തുക്കൾ ഉപയോഗപ്പെടുത്തി പാവകൾ നിർമ്മിച്ച് വിൽപ്പന നടത്തിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കുട്ടികൾ സ്വരൂപിച്ച 25,500 രൂപ എസ്പിസി കാഡറ്റ് വി.പി വൈഭവ് പി.ടി.എ റഹീം എംഎൽഎക്ക് കൈമാറി. 

സ്കൂൾ പരിധിയിലുള്ള ടൈലറിംഗ് ഷോപ്പുകളിൽ നിന്നും മറ്റും ശേഖരിച്ച പാഴ്‌ തുണിക്കഷണങ്ങളാണ് സ്നേഹപ്പാവകൾ നിർമ്മിക്കാൻ കുട്ടികൾ ഉപയോഗപ്പെടുത്തിയത്. വർക് എഡ്യുക്കേഷൻ ടീച്ചർ എച്ച് സബീനയുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് സംഘടിപ്പിച്ച പ്രത്യേക ക്യാമ്പിലാണ് സ്നേഹപ്പാവകൾ നിർമ്മിക്കാൻ കേഡറ്റുകളെ പരിശീലിപ്പിച്ചത്. 


സ്കൂൾ ഹെഡ്മിസ്ട്രസ് എൻ ശ്യാമള, പിടിഎ പ്രസിഡൻ്റ് രാമകൃഷ്ണൻ മല്ലിശ്ശേരി, എസ്എംസി ചെയർമാൻ ഇ.കെ സുബ്രഹ്മണ്യൻ, എംപിടിഎ പ്രസിഡൻ്റ് എൻ.കെ ബബിത, എസ്പിസി സിപിഒ കെ ഷറഫുദ്ദീൻ, എസിപിഒ അഞ്ജന സുരേന്ദ്രൻ, എസ്പിസി യൂണിറ്റ് പ്രസിഡൻ്റ് എം.പി റഷീദ്, വിദ്യാർത്ഥികളായ കെ.പി ആയിഷ മിൻഹ, നദാനിയ ഷാജി, അലിഫ് സാഹിദ്, കെ ശ്രേയ, ഒ.പി വേദിക തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Follow us on :

More in Related News