Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Sep 2024 18:36 IST
Share News :
വൈക്കം: ലാൻഡ് ട്രിബ്യൂണലുകളിൽ കെട്ടിക്കിടക്കുന്ന കുടിയാന്മയുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളിലും ഈ സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തീർപ്പുണ്ടാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. വൈക്കം ചെമ്മനത്തുകര ഐഎച്ച്ഡിപി നഗർ നിവാസികളുടെ ഭൂമിക്ക് പട്ടയം വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അർഹരായ മുഴുവൻ പേർക്കും പട്ടയം ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഭൂപരിഷ്‌കരണനിയമം നടപ്പാക്കിയശേഷമുള്ള കേരളചരിത്രത്തിൽ ഏറ്റവും കൂടുൽ പട്ടയം വിതരണം ചെയ്ത സർക്കാരാണിതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ടിവി പുരം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വച്ച്
24 പേർക്ക് മന്ത്രി പട്ടയം വിതരണം ചെയ്തു. ബാക്കിയുള്ള അർഹരായ 11 പേർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി പട്ടയവിതരണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. സി.കെ. ആശ എംഎൽഎ ആധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, എ ഡി എം ബീന പി. ആനന്ദ്, ആർ ഡി. ഒ കെ. പി ദീപ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.