Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാര സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

14 Jun 2024 20:50 IST

- Jithu Vijay

Share News :

തിരുവനന്തപുരം : ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാര സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച കഥയും കവിതയും തിരഞ്ഞെടുത്ത് അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് നല്‍കുന്നത്. കുരീപ്പുഴ ശ്രീകുമാര്‍ ചെയര്‍മാനായ ജൂറിയാണ് കൃതികൾ തെരഞ്ഞെടുത്തത്.


കഥ വിഭാഗത്തിൽ സന്തോഷ് ഏച്ചിക്കാനം, 

കെ.രേഖ, ഡോ. എ കെ അബ്ദുല്‍ ഹക്കിം എന്നിവരടങ്ങിയ ജൂറിയും, കവിത  വിഭാഗത്തിൽ കുരീപ്പുഴ ശ്രീകുമാര്‍,

ഷീജ വക്കം, വിനോദ് വൈശാഖി എന്നിവരടങ്ങിയ ജൂറിയുമാണ് പുരസ്കാരാർഹമായ കൃതികൾ തെരഞ്ഞെടുത്തത്. ജൂണ്‍ അവസാനവാരം തൃശ്ശൂരില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 


പുരസ്‌കാര ജേതാക്കള്‍


കഥ:

1.പുണ്യ സി ആര്‍ കഥ ഫോട്ടോ 

കവിത:

1.റോബിന്‍ എഴുത്തുപുര കവിത എളാമ്മയുടെ പെണ്ണ്  


പ്രത്യേക ജൂറി പുരസ്‌കാരം 

കഥ

1. വിമീഷ് മണിയൂര്‍ കഥ: ജവഹര്‍ 

2. ഹരികൃഷ്ണന്‍ തച്ചാടന്‍ കഥ: പാത്തുമ്മയുടെ വീട് 

3. മൃദുല്‍ വി എം കഥ: ജലശയ്യയില്‍ കുളിരമ്പിളി 


കവിത

1.സിനാഷ കവിത: എവിടെയാണെന്ന് ചോദിക്കരുത് 

2.ആര്‍.ബി അബ്ദുള്‍ റസാഖ് കവിത: പാടവരിയും കാറ്റുവിളി നൃത്തവും

3.അര്‍ജ്ജുന്‍ കെ.വി കവിത :കടല്‍ വറ്റുമ്പോഴുള്ള മീനുകള്‍  


തിരുവനന്തപുരം കേസരി സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ ജൂറി ചെയര്‍മാന്‍ കുരീപ്പുഴ ശ്രീകുമാര്‍ പുരസ്‌കാരം പ്രഖ്യാപനം നടത്തി. യുവധാര പബ്ലിഷര്‍ വി കെ സനോജ്,ചീഫ് എഡിറ്റര്‍ വി. വസീഫ്,മാനേജര്‍ എം ഷാജര്‍ ,എഡിറ്റര്‍ ഡോ.ഷിജൂഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on :

More in Related News