Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഞ്ചായത്ത് പ്രസിഡന്റുമാർ പ്രതിഷേധവുമായി ജല അതോറിറ്റി ഓഫീസിൽ

01 Jun 2024 20:46 IST

WILSON MECHERY

Share News :

മാള : കുടിശ്ശിക മൂലം പഞ്ചായത്തുകൾക്കുള്ള ജല വിതരണം നിറുത്തിവച്ചതിൽ പ്രതിഷേധവുമായി ജല അതോറിറ്റി ഓഫീസിലെത്തി പഞ്ചായത്ത് പ്രസിഡന്റുമാർ. ശനിയാഴ്ച‌ രാവിലെ ആറ് മണി മുതൽ പഞ്ചായത്തുകൾക്കുള്ള ജലവിതരണം ജല അതോറിറ്റി നിറുത്തിയിരുന്നു. തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റുമാർ ജല അതോറിറ്റി ഓഫീസിലെത്തി പ്രതിഷേധിച്ചത്. പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ്, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ, വാർഡ് മെമ്പർമാർ എന്നിവരാണ് ജല അതോറിറ്റി ഓഫീസിലെത്തിയത് . ജല അതോറിറ്റി ജോയിന്റ് മാനേജിംഗ് ഡയറക്ടർ പഞ്ചായത്ത് പ്രസിഡന്റുമാരുമായി ഫോണിൽ നടത്തിയ ചർച്ചയിൽ കഴിഞ്ഞ മാസത്തെ ബില്ലിൻ്റെ 50% എങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ അടയ്ക്കാം എന്ന ധാരണയിൽ ജല വിതരണം പുനരാരംഭിച്ചു.

Follow us on :

More in Related News