Wed May 14, 2025 8:30 PM 1ST

Location  

Sign In

റിപ്പബ്ലിക് ദിനം: ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും

18 Jan 2025 10:36 IST

Jithu Vijay

Share News :

മലപ്പുറം : റിപ്പബ്ലിക് ദിനാഘോഷം ജില്ലയിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ജില്ലാതല ആഘോഷ പരിപാടികളുടെ ഒരുക്കം വിലയിരുത്താന്‍ ജില്ലാ കളക്ടർ വി.ആർ. വിനോദിൻ്റെ നേതൃത്വത്തിൽ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേർന്നു. ജനുവരി 26ന് രാവിലെ എട്ടു മുതല്‍ എം.എസ്.പി.പരേഡ് ഗ്രൗണ്ടിലാണ് ജില്ലാതല ആഘോഷപരിപാടികളും പരേഡും നടക്കുക. 


എം.എസ്.പി, പൊലീസ്, സായുധ റിസര്‍വ് പോലീസ്, എക്‌സൈസ്, വനിതാ പോലീസ്, വനം വകുപ്പ്, ഫയര്‍ഫോഴ്‌സ്, എന്‍.സി.സി., എസ്.പി.സി., സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് തുടങ്ങി 37 പ്ലാറ്റൂണുകൾ പരേഡില്‍ അണിനിരക്കും. കായിക - ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ സല്യൂട്ട് സ്വീകരിക്കും. പരേഡിന് എം.എസ്.പി.അസിസ്റ്റന്റ് കമാണ്ടന്റ് നേതൃത്വം നല്‍കും. 


വിവിധ വകുപ്പുകളുടെ ചുമതലയില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുക. പരേഡില്‍ പങ്കെടുക്കുന്ന വിവിധ സേനാഗങ്ങളുടെ റിഹേഴ്സല്‍ ജനുവരി 23, 24 തീയതികളില്‍ എം.എസ്.പി.പരേഡ് ഗ്രൗണ്ടില്‍ നടക്കും. സിവില്‍ സ്റ്റേഷന്‍ പരിസരത്തെ യുദ്ധസ്മാരകത്തില്‍ മന്ത്രി പുഷ്പാര്‍ച്ചന നടത്തും. ആഘോഷദിവസം വ്യാപാരസ്ഥാപനങ്ങള്‍ അലങ്കരിക്കും. മലപ്പുറം നഗരസഭാ അതിര്‍ത്തിയിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് രാവിലെ ഏഴിന് പ്രഭാതഭേരി നടക്കും. സിവില്‍ സ്‌റ്റേഷന്‍ പരിസരത്തു നിന്ന് ആരംഭിച്ച് പെരിന്തല്‍മണ്ണ റോഡില്‍ എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ അവസാനിക്കും. പ്രഭാതഭേരിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിദ്യാലയങ്ങള്‍ക്ക് റോളിങ് ട്രോഫികള്‍ നല്‍കും. 


പൊതുജനങ്ങള്‍ക്ക് റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ വീക്ഷിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കും. അവലോകന യോഗത്തില്‍ എ.ഡി.എം. എന്‍.എം. മെഹറലി, ഡെപ്യൂട്ടി കളക്ടര്‍മാർ, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Follow us on :

More in Related News