Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർക്കുളം ചമ്മന്നൂർ റോഡിൽ രക്തം പരന്ന് കിടക്കുന്നത് കണ്ട് നാട്ടുകാർ പരിഭ്രാന്തിയിലായി

25 Jun 2024 15:33 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:ചമ്മന്നൂർ വടക്കേകുന്ന് റോഡിലാണ് വൻ തോതിൽ രക്തം പരന്ന് കിടക്കുന്നത് കണ്ടത്. ഇന്ന് രാവിലെയാണ് നടക്കാനിറങ്ങിയവർ രക്തം കണ്ടത്.വിവരമറിയിച്ചതിനെ തുടർന്ന് വടക്കേക്കാട് എസ്എച്ച്ഒ ആർ.ബിനുവിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.രക്തത്തിൻ്റെ സാമ്പിൾ പരിശോധനക്കായി കൊണ്ടുപോയി.മനുഷ്യ രക്തമാണോ എന്ന് പരിശോധിക്കാനാണ് സാമ്പിൾ എടുത്ത് പരിശോധിക്കാൻ കൊണ്ടുപോയിട്ടുള്ളത്.രാത്രിയിൽ അസാധാരണമായുള്ള ശബ്ദങ്ങളൊന്നും കേട്ടിരുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.

Follow us on :

More in Related News