Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2025 23:34 IST
Share News :
കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ എസ് എസ് യൂണിറ്റിന്‍റെയും ഐ.ക്യു.എ.സിയുടേയും സംയുക്താഭിമുഖ്യത്തിൽ ദേശീയ യുവജന ദിനാചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല "വിഷൻ-2025" കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫാ. ഡേവീസ് ചെങ്ങിനിയാടൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയ് കെ.എൽ. അദ്ധ്യക്ഷത വഹിച്ചു. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറും മോട്ടിവേഷൻ ട്രെയിനറുമായ ജെബിൻ കെ ഡേവിസ് മുഖ്യപ്രഭാഷണം നടത്തി കൊണ്ട് സ്വയം മാതൃകയായി മാറി നേതൃത്വത്തിലോട്ട് വളർന്നു വരുന്നതിനു വേണ്ട പരിശീലനം വിദ്യാർത്ഥികൾക്കു നൽകി. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ. കരുണ, കോളേജ് ഫിനാൻസ് ഓഫീസർ റവ. ഫാ. ആന്‍റോ വട്ടോലി, യൂണിയൻ ചെയർപേഴ്‌സൺ മെറിൻ ബേബി എന്നിവർ ശില്പശാലയ്ക്കു നേതൃത്വം നൽകി. എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി പൂർണ്ണിമ.ശങ്കർ സ്വാഗതവും എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ കെ.ജയകുമാർ നന്ദിയും രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.