Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് ആശ്വാസവുമായി അഡ്വ. ജോസ് ജോസഫ് മാന്നാർ

16 Jul 2024 12:16 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:കേരള ഹൈക്കോടതിയിലെ അഭിഭാഷക സമൂഹം വർഷങ്ങളായി അനുഭവിക്കുന്ന അതി രൂക്ഷമായ കാർ പാർക്കിംഗ് പ്രോബ്ലം പരിഹരിക്കുന്നതിന് വേണ്ടി ഇന്ത്യൻ റെയിൽവേയുടെ കൈവശമുള്ളതും, നിലവിൽ കാടുകയറി

 വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നതും, ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ വടക്കുവശത്തുള്ളതുമായ വിശാലമായ മംഗള വനത്തോട് ചേർന്നുള്ള ഏക്കർ കണക്കിനുള്ള സർക്കാർ പുറമ്പോക്ക് തരിശുഭൂമി ഏറ്റെടുത്ത് വികസിപ്പിച്ച് അഭിഭാഷകർക്കായുള്ള കാർ പാർക്കിംഗ് ഏരിയയായി മാറ്റി നിലവിലെ രൂക്ഷമായ കാർ പാർക്കിംഗ് പ്രശ്നം രമ്യമായി ഉടനടി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് *അഡ്വ. ജോസ് ജോസഫ് മാന്നാർ* കക്ഷി ചേർന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കേസിൽ (സിവിൽ അപ്പീൽ No.7967/2019 ) ബന്ധപ്പെട്ട കക്ഷികൾക്ക് എല്ലാം നോട്ടീസ് അയച്ചിട്ടുള്ളതും ഈ കേസിന്റെ വിശദമായ വാദത്തിനായി 2024 മാർച്ച് മാസം 4-ാം തീയതിയിലേക്ക് ബഹുമാനപ്പെട്ട സുപ്രീംകോടതി ഈ കേസ് പോസ്റ്റ് ചെയ്തിരിക്കുന്നതുമാണ്. 

കേരള ഹൈക്കോടതിയിലെ അഭിഭാഷക സമൂഹത്തിന് ആശ്വാസകരമായ ഒരു വിധി ഉടനടി നേടിയെടുക്കാൻ കഴിയുമെന്ന് ഈ കേസിലെ കക്ഷിയായ *അഡ്വ. ജോസ് ജോസഫ് മാന്നാർ പ്രത്യാശ പ്രകടിപ്പിച്ചു.

Follow us on :

More in Related News