Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Dec 2024 21:32 IST
Share News :
ബെഫി എറണാകുളം ജില്ലാ സമ്മേളനം
പറവൂർ: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) എറണാകുളം ജില്ലാ സമ്മേളനം കൊച്ചി മേയർ എം അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് പി ജി ഷാജു അധ്യക്ഷനായി. കോർപ്പറേറ്റ് കടങ്ങൾ വീണ്ടെടുക്കുക, വായ്പാ കിഴിവ് ചെയ്യൽ പദ്ധതികൾ നിർത്തലാക്കുക, തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം പാസാക്കി.
ജില്ലാ സെക്രട്ടറി വി വിമൽ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ദീപകുമാർ നായിക് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ മീന, പി എം സോന, എസ് എസ് അനിൽ, ടി ആർ ബോസ്, ടി വി നിഥിൻ, കെ എ അലി അക്ബർ, പി രാധാകൃഷ്ണൻ, കെ എൻ സുന്ദരൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ പി സുശീൽകുമാർ (പ്രസിഡൻ്റ്), വി വിമൽ, എം പി ഉണ്ണികൃഷ്ണൻ, എൻ ജി ഡിജി, ടി കെ സജീവ്, കെ എസ് ബിന്ദു, ഡി സുരേഷ് (വൈസ് പ്രസിഡൻ്റുമാർ), പി എം സോന (സെക്രട്ടറി), ടി നിതിൻ ശശി, സന്തോഷ് ശങ്കർ, കെ സന്തോഷ്, ജി ഷാജികുമാർ, സാജൻ ജോസഫ്, കെ വി വിംസി (ജോ. സെക്രട്ടറിമാർ), പി ജെ മിനിമോൾ (ട്രഷറർ), അനുജ ഷംസുദീൻ (വനിതാ കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.