Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാമൂഹ്യദ്രോഹികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം ; അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

08 Jul 2024 22:32 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : കൊടക്കാട് എസ്റ്റേറ്റ് റോഡിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായിള്ള സ്കൂളിൽ കഴിഞ്ഞദിവസം അതിക്രമിച്ചു കയറി അർദ്ധരാത്രി സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടി. സ്കൂളിന്റെ ജനൽ ചില്ലുകൾ നശിപ്പിക്കുകയും കുട്ടികൾക്ക് പുറത്തു പോകാനുള്ള പ്രവേശന കവാടത്തിൽ സ്ഥാപിച്ച ഇരുമ്പ് ഗേറ്റ് എടുത്തുകൊണ്ടുപോകുകയും സ്ഥാപനത്തിന് വലിയ നഷ്ടം ഉണ്ടാക്കിയ സാമൂഹ്യവിരുദ്ധരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന്   അരിയല്ലൂർ മണ്ഡലം കോൺഗ്രസ് നേതാക്കൾ പരപ്പനങ്ങാടി എസ് എച്ച് ഒ ഹരീഷിനെ കണ്ട് പരാതി അറിയിച്ചു. എസ്റ്റേറ്റ് റോഡിൽ രാത്രി കാല പെട്രോളിംഗ് നടത്തണമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കോശി പി തോമസും, നേതാക്കന്മാരായ വിനോദ് കൂനേരി, മുരളീധരൻ, ജാഫർ കൊടക്കാട്, റഫീഖ് വി പി. എന്നിവർ ആവശ്യപ്പെട്ടു.

Follow us on :

More in Related News