Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍ മതബോധന പ്രവേശനോത്സവം

03 Jun 2024 19:05 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കൊടകര സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍ മതബോധന പ്രവേശനോത്സവം

കൊടകര സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തിലെ വിശ്വാസ പരിശീലനവർഷം ഇടവക വികാരി .ഫാ.ജെയ്സൺ കരിപ്പായി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രാർത്ഥനാനിർഭരമായ ജീവിതമാണ് ക്രിസ്തുവിനെ കണ്ടെത്താൻ ഏറ്റവും എളുപ്പമാർഗ്ഗമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമിപ്പിച്ചു. അസി.വികാരി ഫാ.സിബിൻ വാഴപ്പിള്ളി, കൈക്കാരൻ ശ്രീ.ജോയ് വടക്കേത്തല, ഡോൺ ബോസ്കോ HM സി. സംഗീത, PTAപ്രസിഡണ്ട് അഡ്വ.ലിസൻ വടക്കേപീടിക, മതബോധന ഹെഡ്മാസ്റ്റർ ശ്രീ.ഡേവീസ് മംഗലൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ആഘോഷമായ വി.കുർബ്ബാന, കാഴ്ച സമർപ്പണം, മധുരം വിതരണം ഉണ്ടായിരുന്നു.


Follow us on :

More in Related News