Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2024 20:42 IST
Share News :
മുക്കം:കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതുമൂലം പട്ടികജാതി മേഖലയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതായി പരാതി. നിലവില്‍ കൊടുവള്ളി ബ്ലോക്കിലെ പട്ടികജാതി വികസന ഓഫീസര്‍ക്കാണ് കുന്ദമംഗലത്ത് ചുമതലയുള്ളത്. രണ്ടു ബ്ലോക്കുകളിലേയും നിരവധി പഞ്ചായത്തുകളിലേയും രണ്ട് നഗരസഭകളിലേയും പട്ടികജാതി മേഖലയിലെ പ്രവര്‍ത്തനങ്ങളുമായിബന്ധപ്പെട്ട പരിശോധനകള്‍ നടത്തി ഫീസിബിലിറ്റി നല്‍കേണ്ട ചുമതല ഈ ഒരൊറ്റ ഉദ്യോഗസ്ഥനായതുകാരണം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന എസ്.സി.പി പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് പ്രയാസം നേരിടുകയാണ്. ഈ സാഹചര്യത്തില്‍ കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറുടെ തസ്തിക എത്രയും പെട്ടെന്ന് നികത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുക്കം നഗരസഭാ ചെയര്‍മാന്‍ പി.ടി. ബാബു പട്ടികജാതി വികസന വകുപ്പുമന്ത്രിക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.