Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2025 13:48 IST
Share News :
തലയോലപ്പറമ്പ്: ചരിത്ര പ്രസിദ്ധമായ കാഞ്ഞിരമറ്റം കൊടികുത്ത് ചന്ദനക്കുടം ഉറൂസ് ആഘോഷം 12 ന് തുടങ്ങും. 14 ന് പ്രസിദ്ധമായ കൊടികുത്തും ചന്ദനക്കുടവും നടക്കും. 12 ന് രാത്രി 8.30 ന് കാഞ്ഞിരമറ്റം പള്ളി മുആദിൻ ഹാഫിള് അസീസ് മൗലവി ഖുർആൻ പാരായണം നടത്തും. തുടർന്ന് നടക്കുന്ന സമ്മേളനം പള്ളി മാനേജർ എം.എ. അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്യും. വി.പി.ലത്തീഫ് വടക്കേ പീടികയിൽ അധ്യക്ഷത വഹി ക്കും. ചീഫ് ഇമാം കല്ലൂർ സുബൈർ ബാഖവി മതപ്രഭാഷണം നടത്തും.
13ന് വൈകിട്ട് 7.30 ന് നടക്കുന്ന മതസൗഹാർദ്ദ സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കാഞ്ഞിരമറ്റം പള്ളി മാനേജർ എം.എ. അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിക്കും. ഡോ. ഏലിയാസ് മാർ അത്തനാസിയോസ്, സ്വാമി ധർമ ചൈതന്യ, ബഷീർ വഹബി അടിമാലി എന്നിവർ പ്രസംഗിക്കും. പ്രമുഖ വ്യക്തികളെ ആദരിക്കൽ കെ. ഫ്രാൻസിസ് ജോർജ് എംപിയും, പ്രഫഷനലുകളെ ആദരിക്കൽ അനൂപ് ജേക്കബ് എംഎൽഎയും, വിദ്യാഭ്യാസ അവാർഡ് വിതരണം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ എന്നിവർ നിർവഹിക്കും. രാത്രി 9.30ന് ബുർദ മജ്ലിസ്, തുടർന്ന് നടക്കുന്ന ദുആ സമ്മേളനത്തിന് കല്ലൂർ സുബൈർ ബാഖവിയും അൻസാരി ബാഖവിയും പ്രാദേശിക മഹൽ ഉസ്താദുമാരും നേതൃത്വം നൽകും.14 ന് രാവിലെ കല്ലുപ്പറമ്പിൽ നിന്നും ചുണ്ടക്കാട്ടു നിന്നും പുറപ്പെടുന്ന കൊടി ഘോഷയാത്രകൾ വാദ്യമേളങ്ങളുടെ അകമ്പടിയിൽ പള്ളിയിലെത്തി രാവിലെ 10.30 ന് താഴത്തെ പള്ളിയിലും 11നു മലേപ്പള്ളിയിലും കൊടിയേറ്റും. ഉച്ചയ്ക്ക് 1നും രാത്രി 10നും ദുആ മജ്ലിസ്, രാത്രി 10.30 ന് പ്രാദേശിക മഹല്ലുകളിൽ നിന്നു ചന്ദനക്കുട ഘോഷയാത്ര എത്തിയശേഷം 11നു ചന്ദനക്കുടം നടക്കും. കേരളത്തിന് അകത്തും പുറ ത്തുനിന്നുമുള്ള നാനാജാതി മത സ്ഥരായ ആയിരങ്ങളാണു കൊ ടികുത്ത് ചന്ദനക്കുടം ഉറൂസിൽ പങ്കെടുക്കാൻ കാഞ്ഞിരമറ്റത്ത് എത്തുക.
Follow us on :
Tags:
More in Related News
Please select your location.