Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറവിലങ്ങാട് ദേവമാത കോളജിൽ ഫുഡ് ഫോർട്ടിഫിക്കേഷൻ എന്ന വിഷയത്തിൽ സെമിനാറും ഫോർട്ടിഫൈഡ് ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും സംഘടിപ്പിച്ചു.

17 Oct 2024 19:40 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കോട്ടയം ഭക്ഷ്യസുരക്ഷാ വകുപ്പ് കുറവിലങ്ങാട് ദേവമാത കോളജിൽ വച്ച് ഫുഡ് ഫോർട്ടിഫിക്കേഷൻ എന്ന വിഷയത്തിൽ സെമിനാറും ഫോർട്ടിഫൈഡ് ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും സംഘടിപ്പിച്ചു. മൊബൈൽ ടെസ്റ്റിംഗ് ലാബും സജ്ജീകരിച്ചിരുന്നു.

കുറവിലങ്ങാട് ദേവമാത കോളജ് എൻഎസ്.എസ് യൂണിറ്റുമായി സഹകരിച്ചായിരുന്നു പരിപാടി. കാട്ടയം ഭക്ഷ്യസുരക്ഷ നോഡൽ ഓഫീസർ ഡോ ദിവ്യ ജെ ബി ക്ലാസ്സ് നയിച്ചു. ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ നവീൻ ജെയിംസ്്, നീതു രവികുമാർ, നിമ്മി അഗസ്റ്റിൻ, ഡോ അക്ഷയ വിജയൻ, കോളജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി മാത്യു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വിദ്യാ ജോസ് എന്നിവർ പ്രസംഗിച്ചു. 



Follow us on :

More in Related News