Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2024 11:39 IST
Share News :
മുക്കം: വിദ്യാഭ്യാസ സേവന ജീവകാരുണ്യ മേഖലയിൽ സ്തുത്യർഹമായ മുന്നേറ്റങ്ങൾ കാഴ്ചവച്ചു കൊണ്ടിരിക്കുന്ന അൽ ഇർശാദ് സ്ഥാപനങ്ങളുടെ സിൽവറൻസ് സമാപന സമ്മേളനത്തിന് നാളെ (വെള്ളിയാഴ്ച) തുടങ്ങുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.. വൈകുന്നേരം നാലു മണിക്ക് സ്വാഗത സംഘം ചെയർമാൻ സയ്യിദ് അബ്ദുസ്സബൂർ ബാഹസൻ തങ്ങൾ പതാക ഉയർത്തുന്നതോടെ തുടക്കമാവുന്നത്. തുടർന്ന് ഓമശ്ശേരിയിൽ നടക്കുന്ന സാംസ്കാരിക ഘോഷയാത്രയ്ക്ക് പൗര പ്രമുഖരും സ്ഥാപന മേധാവികളും നേതൃത്വം നൽകും. വൈകുന്നേരം എഴു മണിക്ക് ആധുനിക സാമ്പത്തിക രംഗത്തെ നേർവഴികൾ ചൂഷണങ്ങൾ എന്ന വിഷയത്തിൽ തുറന്ന സംവാദം നടക്കും. ബഷീർ ഫൈസി വെണ്ണക്കോട്, കോടമ്പുഴ ബാവ മുസ്‌ലിയാർ നേതൃത്വം നൽകും.അഷ്‌റഫ് സഖാഫി, മുഹമ്മദ് ശഫീഖ് നൂറാനി പ്രഭാഷണം നടത്തും. രണ്ടാം ദിവസം ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് കെ.എം. സി.ടി. മെഡിക്കൽ കോളേജുമായി സഹകരിച്ച് എട്ട് വിഭാഗങ്ങളിലായി മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും. ലിൻ്റോ ജോസഫ് എം.എൽ. എ ഉദ്ഘാടനം നിർവ്വഹിക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് സഹായി വാദിസലാം ഭാരവാഹികളായ അബ്ദുള്ള സഅദി ചെറുവാടി, നാസർ ചെറുവാടി സംബന്ധിക്കും. വൈകീട്ട് ഏഴു മണിക്ക് നടക്കുന്ന മദനീയം ആത്മിയ സംഗമത്തിന് അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകും. ഇബ്രാഹിം സഖാഫി താത്തൂർ ഉദ്ഘാടനം ചെയ്യും. മെയ് പന്ത്രണ്ട് ഞായറാഴ്ച രാവിലെ നടക്കുന്ന മുസാബഖ ഖുർആൻ ഹിഫ്ള് മൽസരളിൽ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നായി നൂറിലധികം പ്രതിഭകൾ മാറ്റുരയ്ക്കും. വൈകുന്നേരം ഏഴു മണിക്ക് നടക്കുന്ന ഇർശാദ് ഇശൽ മെഹ്ഫിൽ ഡോ. എം.കെ മുനീർ എം.എൽ. എ ഉദ്ഘാടനം ചെയ്യും. ഡോ. അബൂബക്കർ നിസാമി അധ്യക്ഷത വഹിക്കും. എസ് എസ് എഫ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് റാഫി അഹ്സനി കാന്തപുരം പ്രഭാഷണം നടത്തും. സയ്യിദ് താഹാ തങ്ങൾ പൂക്കോട്ടൂർ, റഊഫ് അസ്ഹരി, ശഹീൻ ബാബു താനൂർ, നാസിഫ് കോഴിക്കോട് നേതൃത്വം നൽകും. തുടർന്ന് വ്യത്യസ്ഥ ശൈലിയിലെ പാരായണ വൈഭവങ്ങൾ കൊണ്ട് വിസ്മയം തീർത്ത പ്രഗൽഭരുടെ ഖുർആൻ പാരായണവും ആസ്വാദനവും നടക്കും. സമാപന ദിവസമായ മെയ് പതിമൂന്ന് തിങ്കളാഴ്ച രാവിലെ പത്ത് മണിയ്ക്ക് വിമൻസ് ആർട്സ് & സയൻസ് കോളേജിന് വേണ്ടി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സംസ്ഥാന വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹിക്കും. എം.കെ രാഘവൻ എം.പി, അഡ്വ. ടി. സിദ്ധിക്ക് എം.എൽ.എ, മുക്കം മുനിസിപ്പൽ ചെയർമാൻ പി.ടി. ബാബു, ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഗംഗാധരൻ, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ. അലി അബ്ദുള്ള സംബന്ധിക്കും.
തുടർന്ന് കരിയർ ക്ലിനിക്ക്, പാരൻസ് അസംബ്ലി, മഹല്ല് സാർഥീ സംഗമം നടക്കും.വളളിയാട് മുഹമ്മദലി സഖാഫി മുഖ്യ പ്രഭാഷണം നടത്തും.
വൈകുന്നേരം ഏഴു മണിയ്ക്ക് നടക്കുന്ന സിൽവറൻസ് സമാപന സമ്മേളനം ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി സുൽത്ത്വാനുൽ ഉലമാ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.
അൽ ഇർശാദ് മാനേജിംഗ് ഡയറക്ടർ സി.കെ. ഹുസൈൻ, മുഹമ്മദ് നീബാരി അധ്യക്ഷത വഹിക്കും. ഖുർആൻ പഠനങ്ങൾക്കും ഗവേഷണ പ്രവർത്തനങ്ങൾക്കും നൽകിയ സമഗ്രസംഭാവനകൾക്ക് ഏർപ്പെടുത്തിയ പ്രഥമ അൽ ഇർശാദ് ഹോളി ഖുർക്കൻ അവാർഡ് മലപ്പുറം മഅദിൻ അക്കാദമി ചെയർമാൻ ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി തങ്ങൾക്ക് സമ്മാനിക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ, കെ.കെ.അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, അഡ്വ.പി.ടി.എ റഹിം എം.എൽ. എ, മർകസ് നോളിജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരി, എസ് എം. എ ജില്ലാ പ്രസിഡണ്ട് പ്രൊഫ.അബ്ദുസ്സബൂർ ബാഹസൻ തങ്ങൾ അവേലത്ത്, മർകസ് വൈസ് ചാൻസിലർ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, എ. കെ. സി മുഹമ്മദ് ഫൈസി. സിഫോർത്ത് അബ്ദുറഹിമാൻ ദാരിമി, മജീദ് കക്കാട്, എ.പി. അൻവർ സഖാഫി, പി.വി. അഹമ്മദ് കബീർ, സെക്രടറി വി. ഉസൈൻ മേപ്പള്ളി സംസാരിക്കും. ഒരു വർഷം നീണ്ടു നിന്ന സമ്മേളന കാലയളവിൽ ഇരുപത്തിയഞ്ച് കർമ്മ പദ്ധതികൾ പൂർത്തിയാക്കിയാണ് സിൽവറൻസ് സമ്മേളനത്തിന് പരിസമാപ്തിയാവുന്നത്.
പത്രസമ്മേളനത്തിൽ സെക്രട്ടറി വി ഉസൈൻ മേപ്പള്ളി, അൽ ഇർശാദ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ പി സി അബ്ദുറഹ്മാൻ, സ്വാഗതസംഘം ഭാരവാഹികളായ ഒ എം ബഷീർ സഖാഫി, എൻ വി മുഹമ്മദ് റഫീഖ് സഖാഫി, ടി.സി. അബ്ദുറസാഖ് സഖാഫി പങ്കെടുത്തു.
ഖുർആൻ പഠനങ്ങൾക്കും ഗവേഷണ പ്രവർത്തനങ്ങൾക്കും നൽകിയ സമഗ്രസംഭാവനകൾക്ക് ഏർപ്പെടുത്തിയ പ്രഥമ അൽ ഇർശാദ് ഹോളി ഖുർആൻ അവാർഡ് മലപ്പുറം മഅദിൻ അക്കാദമി ചെയർമാൻ ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി തങ്ങൾക്ക്.
മെയ് പതിമൂന്ന് തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിക്ക് നടക്കുന്ന സിൽവറൻസ് സമാപന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്ത്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ അവാർഡ് സമ്മാനിക്കും. ജൂറി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും.
Follow us on :
Tags:
More in Related News
Please select your location.