Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരട്ട ചൂടിൽ പോളിംങ്ങിനായി നീണ്ട ക്യു

26 Apr 2024 11:20 IST

UNNICHEKKU .M

Share News :


മുക്കം: ഇരട്ട ചൂടിലും വോട്ട് ചെയ്യാനെത്തുന്നവരുടെ ആവേശമാണ് എങ്ങും പ്രകടമാവുന്നത്. കടുത്ത വേനൽ ചൂടും, തെരഞ്ഞടുപ്പ് ചൂടും ഒപ്പത്തിനൊപ്പം ചേർന്നതോടെ വനിതകളടക്കം മിക്ക ബൂത്തുകളിൽ വലിയ ക്യൂവ് നിൽക്കുന്ന കാഴ്ചകളാണ് പലയിടത്തും പ്രകടമാവുന്നത്.. മുക്കഠ മേഖലയിൽ പോളിംങ്ങ് ആരംഭിച്ചതോടെ നാല് മണിക്കൂറിൽ നീണ്ട ക്യൂ വാണ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം മികച്ച പോളിംങ്ങാണ്. '. ചേന്ദമംഗല്ലൂർ ജി.എം.യൂ പി.സ്ക്കൂളിൽ നാല് ബൂത്തുകളാണ് ഒരുക്കിയത്.128,129 ബൂത്തിൽ വലിയ രീതിയിൽ തിരക്ക് അനുഭവപ്പെടുന്നത്.128 ൽ 1495, 129ൽ. 1601 പേർക്കാണ് യഥാക്രമം വോട്ടുള്ളത്.മറ്റു ബൂത്തുകളിൽ ആയിരത്തിന് താഴെയാണ് വോട്ടർമാരുള്ളത്. 129 നമ്പർ ബൂത്തിൽ ആദ്യത്തെ നാല് മണിക്കൂറിൽ 315 പേർ വോട്ട് രേഖപ്പെടുത്തി. 19.7 ശതമാണ് കണക്ക്.  മുക്കം ടി.ടി.ഐയിലെ 119 നമ്പർ ബൂത്തിൽ രാവിലെ തന്നെ നല്ല തിരക്കാണ് അനുഭപ്പെട്ടത്. ഇവിടെ വോട്ട് ചെയ്തതിന് ശേഷം വിസിൽ ശബ്ദം വരാൻ വൈകുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇത് കാരണം ക്യൂവിൽ നിൽക്കുന്നവർക്ക് അധികനേ രം തങ്ങളുടെ ഊഴത്തിനായി കാത്ത് നിൽക്കുന്നത് ബുദ്ധിമുട്ട് അനുഭപ്പെടുന്നു.. വിസിൽ വരാൻ വൈകുന്ന പ്രശ്നം വില്ലേജ് ഓഫീസറടക്കം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിട്ടുണ്ട്. 108 1 പേരാണ് ഈ ബൂത്തിൽ വോട്ട് രേഖപ്പെടത്തേണ്ടത്.

ചിത്രം ചേന്ദമംഗല്ലൂർ ജി.എം യൂ.പി.സ്ക്കൂൾ 129 ബൂത്തിൽ നിന്നുള്ള ക്യൂ

Follow us on :

More in Related News