Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2024 19:53 IST
Share News :
കടുത്തുരുത്തി: നോർക്ക റൂട്ട്‌സ് റീജിയണൽ സബ് സെന്ററിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി ചെങ്ങന്നൂരിൽ ഓഗസ്റ്റ് ആറിന് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം ചിറ്റൂർ ചേംബേഴ്‌സ് ബിൽഡിങ്ങിലെ ഒന്നാം നിലയിലാണ് ക്യാമ്പ്. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെ നടക്കുന്ന അറ്റസ്റ്റേഷനിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് അവസരം. ഇതിനായി നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org ൽ രജിസ്റ്റർ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലും, പകർപ്പും സഹിതം പങ്കെടുക്കാം. വ്യക്തിവിവര സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാംമ്പിൽ സ്വീകരിക്കും. അന്നേ ദിവസം നോർക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം സെന്ററിൽ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല.
കേരളത്തിൽ നിന്നുളള സർട്ടിഫിക്കറ്റുകൾ മാത്രമേ നോർക്കാ റൂട്ട്സ് വഴി അറ്റസ്റ്റേഷനു നൽകാൻ കഴിയൂ. കൂടുതൽ വിവരങ്ങൾക്ക് +91 479 208 0428, +91-9188492339 0471-2770557, 2329950 (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. വിദ്യാഭ്യാസം വ്യക്തിഗത വിവരങ്ങൾ അടങ്ങിയ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തൽ, ഹോം അറ്റസ്റ്റേഷൻ, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേഴ്സ്) സാക്ഷ്യപ്പെടുത്തൽ, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തൽ എന്നിവ നോർക്ക റൂട്ട്സ് വഴി ലഭ്യമാണ്. യു.എ.ഇ, ഖത്തർ, ബഹറൈൻ, കുവൈത്ത്, സൗദി എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകൾക്കും അപ്പോസ്റ്റിൽ അറ്റസ്റ്റേഷനു വേണ്ടിയും നോർക്ക റൂട്ട്സ് വഴി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാവുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.