Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താലൂക്ക് ആശുപത്രിയിൽ നേരിട്ടെത്തി മസ്റ്ററിങ് നടത്തി

08 Oct 2024 22:07 IST

Anvar Kaitharam

Share News :

താലൂക്ക് ആശുപത്രിയിൽ നേരിട്ടെത്തി മസ്റ്ററിങ് നടത്തി 


പറവൂർ: താലൂക്ക് ഗവ. ആശുപത്രിയിലെ കിടപ്പ് രോഗികൾക്കരികിൽ സപ്ലൈ ഓഫിസിലെ ഉദ്യോഗസ്ഥരെത്തി ഇ കെവൈസി മസ്റ്ററിങ് പൂർത്തിയാക്കി.

പറവൂർ താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥരും റേഷൻ വ്യാപാരികളും ഉൾപ്പെടുന്ന സംഘമാണ് താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികളായ മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് പൂർത്തിയാക്കിയത്.

അസി. താലൂക്ക് സപ്ലൈ ഓഫിസർ ലൂസി ജിഷി സി ടി, റേഷനിങ് ഇൻസ്‌പെക്ടർ സൗദ സി എ, ക്ലർക്ക് ചെറിയാൻ ഐപ്പ്, റേഷൻ വ്യാപാരികളായ സി ബി ബാബു, പി സി അനിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Follow us on :

More in Related News