Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jan 2025 21:44 IST
Share News :
തൊടുപുഴ: കേരളത്തിലെ പൊതു വിതരണ മേഖലയെ തകര്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് എന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്.അശോകന്‍. തൊടുപുഴ വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പച്ചക്കറി മാര്‍ക്കറ്റ് റോഡിലുള്ള റേഷന്‍ കടയുടെ മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ബാബു അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.ജി സജിമോന്‍, കെ.പി റോയ്, സുരേഷ് രാജു, റോബിന്‍ മൈലാടി, കെ.എ ഷഫീക്, പി.വി അച്ചാമ്മ, രാജി അജേഷ്, കെ.വി ബാബു, സാജു ആന്റണി, ടി.എല്‍ അക്ബര്‍, ജോസലെറ്റ് മാത്യു, പോള്‍ അഞ്ചന വേലില്‍, ജോസ് പാലിയത്ത്, ശശിധരന്‍ പിള്ള, ജോസഫ് കുര്യന്‍, ജയകുമാര്‍, വിനീഷ് മാത്യു, മാത്യു കുര്യന്‍, യൂജില്‍ ബേബി, ജോ അറക്കപാറ, ജോമോന്‍ കുറുമഠം തുടങ്ങിയവര്‍ പ്രസംഗിച്ചു
Follow us on :
More in Related News
Please select your location.