Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2024 15:31 IST
Share News :
കോട്ടയം കോട്ടയത്ത് കൗതുകക്കാഴ്ചയൊരുക്കി സൂര്യനു ചുറ്റും പ്രഭാവലയം. കോട്ടയത്ത് പാമ്പാടി, മീനടം, പുതുപ്പള്ളി ഭാഗങ്ങളിലാണ് സൂര്യന് ചുറ്റും പ്രഭാവലയം തീർക്കുന്ന കൗതുക കാഴ്ച ദൃശ്യമായത്. ഹാലോ എന്ന് ശാസ്ത്രലോകം പറയുന്ന പ്രതിഭാസമാണ് ഇതെന്ന നിഗമനമാണുള്ളത്.
മേഘകണികകളിൽ സൂര്യന്റെയോ ചന്ദ്രന്റെയോ പ്രകാശകിരണങ്ങൾ തട്ടുമ്പോഴാണ് ഹാലോ പ്രതിഭാസമുണ്ടാകുന്നത്. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ തോത് വർദ്ധിക്കുമ്പോഴും ഈ പ്രതിഭാസം ഉണ്ടാകാറുണ്ട്. ഈ സമയത്ത് സൂര്യനും ചന്ദ്രനും ചുറ്റും ഇത്തരം വലയം ദൃശ്യമാകും. സൗരവലയം ദൃശ്യമായ ഈ സ്ഥലങ്ങളിൽ ഇന്നലെ നല്ല മഴയും ലഭിച്ചിരുന്നു. ഇതുമൂലം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് വർദ്ധിച്ചതിനെ തുടർന്നാണ് ഹാലോ പ്രതിഭാസം ഉണ്ടായത് എന്നാണ് നിഗമനം.
രാത്രികാലങ്ങളിൽ ചന്ദ്രനു ചുറ്റും ഇത്തരം വലയങ്ങൾ കാണാറുണ്ട്.
Follow us on :
Tags:
More in Related News
Please select your location.