Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലയങ്ങൾയുദ്ധ കാല അടിസ്ഥാനത്തിൽ നവീകരിക്കണം എന്നാവശ്യപ്പെട്ട് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി

26 May 2024 21:22 IST

PEERMADE NEWS

Share News :

പീരുമേട് :

താലൂക്കിലെ ഇടിഞ്ഞു വീഴാറായ എസ്റ്റേറ്റ് ലയങ്ങൾ യുദ്ധ കാല അടിസ്ഥാനത്തിൽ നവീകരിക്കണം എന്നാവശ്യപ്പെട്ടു സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന് വീണ്ടും പരാതി.


 പീരുമേട് താലൂക്കിൽ അടച്ചു പൂട്ടിയ തേയില തോട്ടമായ കോട്ടമല ലയത്തിന്റെ ഭിത്തി കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ ഇടിഞ്ഞു വീണിരുന്നു. ഇവിടെ താമസിച്ചിരുന്ന തൊഴിലാളി കുടുംബം തല നാരിഴയ്ക്കാണ് രക്ഷപെട്ടത്. വാഗമൺ കോട്ടമല ഒന്നാം ഡിവിഷനിൽ നാലാം നമ്പർ ലയത്തിന്റെ ഒരു മുറിയുടെ ഭിത്തിയാണ് ഇടിഞ്ഞത്. പുതുകാട്ടിൽ ചന്ദ്രികയും മകനും ഭാര്യയും ഇവരുടെ കുഞ്ഞുങ്ങളുമാണ് ഇവിടെ ഉണ്ടായിരുന്നത്. ശനിയാഴ്ച പുലർച്ചെ മൂന്നു മണിക്കാണ് സംഭവം. സംഭവം സമയത്തു ഇവർ ഉറക്കത്തിൽ ആയിരുന്നു. വലിയ ശബ്ദം കേട്ടതോടെ ഇവർ വെളിയിലേക്ക് ഓടി. ഷീറ്റ് പൊട്ടി മേൽക്കൂറയിലൂടെ വെള്ളം ഭിത്തിയിലൂടെ ഒഴുകി. മുറിയിൽ ഉണ്ടായിരുന്ന കട്ടിൽ ഉൾപ്പെടെ എല്ലാ ഉപകരണങ്ങളും നശിച്ചു. തോട്ടം പ്രതിസന്ധി ആയതോടെ 2003 ൽ ആണ് ഈ തോട്ടം അടച്ചു പൂട്ടിയത്. കഴിഞ്ഞയാഴ്ച പോബ്സ് വക എസ്റ്റേറ്റ് ആയ ഇഞ്ചിക്കാട് എസ്റ്റേറ്റിലെ ഒരു ലയത്തിന്റെ ഭാഗം ഇടിഞ്ഞു വീണിരുന്നു.കാലവർഷമെത്തിയിട്ടും, തൊഴിലാളി ലയങ്ങൾ നവീകരിക്കാനുള്ള സർക്കാർനടപടികൾ എങ്ങുമെത്തിയില്ല. 


പീരുമേട് താലൂക്കിൽ 24 വർഷമായി പൂട്ടിക്കിടക്കുന്ന നാല് എസ്റ്റേറ്റിലെ ലയങ്ങളാണ് ഏറ്റവുമധികം തകർച്ചയിലായത്. മറ്റ് എസ്റ്റേറ്റുകളിലെ ലയങ്ങളുടെ സ്ഥിതിയും ദയനീയമാണ്. വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലാത്തതിനാൽ ഉടനെങ്ങും നവീകരണം ഉണ്ടാകില്ല. പ്രവർത്തിക്കുന്ന തോട്ടങ്ങളിലെ ലയങ്ങളുടെ അപകടാവസ്ഥ പരിഹരിക്കാൻ മാനേജ്‌മെന്റുകൾക്ക് തൊഴിൽവകുപ്പ് നിർദേശം നൽകിയെങ്കിലും നടപടിയില്ല. മേൽക്കൂരയ്ക്കുമുകളിൽ പടുത വലിച്ചുകെട്ടി ചോർച്ച മാറ്റാനെങ്കിലും നടപടി വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ അറ്റകുറ്റപ്പണി നടത്തേണ്ട ലയങ്ങളുടെ പട്ടിക തയ്യാറാക്കാൻ തൊഴിൽവകുപ്പിന് കഴിഞ്ഞവർഷം നിർദേശം നൽകിയിരുന്നു. എന്നാൽ, സർക്കാർ നടപടികളിലെ കാലതാമസംമൂലം ഈവർഷവും അതുണ്ടായില്ല. അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ ഒരു ലയംപോലും സുരക്ഷിതമല്ല. 


കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ മനുഷ്യാവകാശ കമ്മീഷൻ ലയങ്ങളിൽ നേരിട്ടത്തി തൊഴിലാളികളുടെ ദുരിതം മനസിലാക്കിയിരുന്നു.എന്നാൽ നാളിത് വരെ തുടർ നടപടി ഉണ്ടായില്ല.


 ലയങ്ങൾ നവീകരിക്കാൻ 2022-23-ലും, 2023-24-ലും സംസ്ഥാനബജറ്റിൽ 10 കോടി രൂപവീതം സർക്കാർ അനുവദിച്ചത്. 2022-23-ലെ ഫണ്ട് വിനിയോഗിക്കാൻ 2023 ഡിസംബറിൽ നടപടി തുടങ്ങി. ജില്ലാ നിർമിതികേന്ദ്രം, നവീകരണം ആവശ്യമായ ലയങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി തൊഴിൽവകുപ്പിന് നൽകി. തൊഴിൽവകുപ്പ് വിശദമായ റിപ്പോർട്ട് ധനമന്ത്രാലയത്തിന് നൽകുകയും ചെയ്തു. ഇതിൽ, കൂടുതൽ വിശദീകരണം തേടി ധനവകുപ്പ് റിപ്പോർട്ട് മടക്കി.പ്ലാന്റേഷൻ ഡയറക്ടറേറ്റും ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല. 

ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി,

ഇടുക്കി കളക്ടർ, ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റെ‌ഷൻസ്,പീരുമേട് തഹസിൽദാർ, പീരുമേട് 

ഇൻസ്‌പെക്ടർ പ്ലാന്റേഷൻ എന്നിവരെ എതിർ കക്ഷികളാക്കി കൊണ്ട് ആവശ്യമായ നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷനെ ഗിന്നസ് മാട സാമി സമീപിച്ചത്. 


Follow us on :

More in Related News