Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2024 18:27 IST
Share News :
വൈക്കം: പ്രഭാസത്യകൻ സമേതനായി ഇരിക്കുന്ന അയ്യപ്പ സ്വാമി, ഗോശാല കൃഷ്‌ണൻ എന്നീ പ്രതിഷ്‌ഠയ്ക്ക് തുല്യ പ്രാധാന്യം നൽകുന്ന കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നായ ചിരപുരാതനമായ തലയോലപ്പറമ്പ് മിടായിക്കുന്നം അയ്യൻകോവിൽ ക്ഷേത്രത്തിലെ 25വർഷത്തിനു ശേഷം നടത്തുന്ന അഷ്‌ടബന്ധ ദ്രവ്യ കലശ മഹായജ്‌ഞം ബുധനാഴ്ച സമാപിക്കും.
ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ മറ്റ് 8തന്ത്രിമാരുടെ കാർമികത്വത്തിലാണ് പൂജാ ചടങ്ങുകൾ നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ മുതൽ തത്വ ഹോമം, കലശപൂജ, മരപ്പാണി, തത്വകലശാഭിഷേകം, ബ്രഹ്‌മകലശപൂജ, കുംഭേശകർക്കരി കലശപൂജ, പരികലശപൂജ. വൈകിട്ട് അധിവാസ ഹോമം, കലശാധിവാസം എന്നീ ചടങ്ങുകൾ നടത്തും. സമാപന ദിനമായ ബുധനാഴ്ച രാവിലെ ബ്രഹ്മകലശം എഴുന്നള്ളിക്കൽ ബ്രഹ്‌മകലശാഭിഷേകം, പരികലശാഭിഷേകം, മരപ്പാണി, ശ്രീഭൂതബലി എന്നിവ നടത്തും. അയ്യപ്പനും കൃഷ്‌ണനും തുല്യ പ്രാധാന്യമുള്ള ഇവിടെ ഉത്സവത്തിന് ഒരേ ദിവസം 2ധ്വജത്തിൽ കൊടിയേറ്റും, 2ആനകളെ എഴുന്നള്ളിക്കുന്നതും പ്രത്യേകതയാണെന്നു ക്ഷേത്രം പ്രസിഡന്റ് മനയത്താറ്റില്ലത്ത് നാരായണൻ നമ്പൂതിരി, വർക്കിങ് പ്രസിഡൻ്റ് കെ.അജിത്, വൈസ് പ്രസിഡൻ്റ് കെ.കെ.രാജു, സെക്രട്ടറി എം.കെ.ചന്ദ്രൻ എന്നിവർ പറഞ്ഞു.വിവിധ ഇടങ്ങളിൽ നിന്നായി നൂറ് കണാക്കിന് ഭക്തജനങ്ങൾ മഹായജ്ഞത്തിലും അന്നദാനത്തിലും പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.