Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Feb 2025 12:49 IST
Share News :
പരപ്പനങ്ങാടി : ജി എൽ പി എസ് പരപ്പനങ്ങാടി 98-ാം വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും ചിലമ്പൊലി
സ്കൂൾ അങ്കണത്തിൽ നടന്നു. വാർഷികാഘോഷം ഡിവിഷൻ കൗൺസിലർ ഫൗസിയ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വൈകീട്ട് നടന്ന യാത്രയയപ്പ് സമ്മേളനം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കലാകായിക കാര്യ സ്ഥിരം സമിതി ചെയർമാൻ സി. നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു.
പ്രഥാന അധ്യാപിക പി. ബിന്ദു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ബി.പി. സാഹിദ, മുൻ വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ പി.വി. മുസ്തഫ, ഡിവിഷൻ കൗൺസിലർ ഫൗസിയ, കൗൺസിലർമാരായ പി.ഒ. നസീമ, എം.സി. നസീമ, പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സക്കീന മലയിൽ, മുൻ പ്രധാനാദ്ധ്യപകൻ എം.സി. മുരളിധരൻ, മുൻ പ്രധാനാദ്ധ്യാപിക ഷീലാമ്മ ജോൺ, സീനിയർ അസിസ്റ്റൻ്റ് എം. ലാൽകുമാർ, പി ടി എ വൈസ് പ്രസിഡൻ്റ് എ. ഷരീഫ്, എം ടി എ പ്രസിഡൻ്റ് എം.പി. ഷഹിറ എന്നിവർ ആശംസകൾ അർപ്പിച്ചു.
നീണ്ട 27 വർഷത്തെ സർവ്വീസ് ജീവിതത്തിൽ വിരമിക്കുന്ന പ്രഥാന അദ്ധ്യാപിക പി.ബിന്ദുവിന് അധ്യാപകരുടെയും, പിടിഎ കമ്മറ്റിയുടെയും, ഡിവിഷൻ കൗൺസിലറുടെയും ഉപഹാരങ്ങൾ കൈമാറി.
USS നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് നൽകി. 4,5 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് മുൻ പ്രധാന അധ്യാപിക ഷീലാമ്മ ടീച്ചർ നൽകി. വിവിധ കലാ- കായിക മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് എ.പി. ഫാരിസ് സ്വാഗതവും, എസ് ആർ ജി കൺവീനർ എസ്. ജി. ഷിജി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.