Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Apr 2024 13:07 IST
Share News :
വടക്കാഞ്ചേരി. എങ്കക്കാട് റെയിൽവെ ഗേറ്റ് ഓട്ടോ ഇടിച്ചതിനെ തുടർന്ന് തകർന്നു. ഓട്ടുപാറ വാഴാനി റോഡിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഇന്ന് രാവിലെ പത്തരയോടെയാണ് ഗേറ്റ് അടക്കുന്നതിനിടെ കടക്കാൻ ശ്രമിച്ച ഓട്ടോറിക്ഷയിൽ ഗേറ്റ് കുടുങ്ങി ഒടിഞ്ഞു വീഴുകയായിരുന്നു. റെയിൽവെ ജീവനക്കാർ എത്തി വൈകീട്ട് 5 മണിയോടെ തകരാർ പരിഹരിച്ച് ഗതാഗതം പുനസ്ഥാപിച്ചു ഗെയിറ്റ് തകരാറിലായതോടെ ഈ റോഡിൽ ആറര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.