Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2024 11:10 IST
Share News :
പേരാമ്പ്ര: കേരളമാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റർമെയ് 29 ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകുനേരം 4.30 വരെ പേരാമ്പ്ര അക്കാദമി ഓഫ് ആർട്ട്സ് ഓഡിറ്റോറിയത്തിൽ വെച്ച് മാപ്പിളപ്പാട്ട് പഠന ശില്പശാല സംഘടിപ്പിക്കുന്നു .
എൽ. പി, യു.പി,ഹൈസ്കൂൾ, ഹയർ സെക്കണ്ടറി,കോളജ്, ജനറൽ തുടങ്ങി എല്ലാ വിഭാഗങ്ങളിലും മുൻകൂട്ടി രജിസ്റ്റർ ചെയ്ത 100 പേരാണ് ഏകദിന പഠന ശില്പശാലയിൽ പങ്കെടുക്കുക. മാപ്പിളപ്പാട്ട് ചരിത്രം , ഇശൽ, തനിമ നിയമങ്ങൾ, ആലാപനം, കലോത്സവ ഗാനങ്ങൾ, വിവിധ ശാഖകൾ തുടങ്ങി മാപ്പിളപ്പാട്ടിനെ കൂടുതൽ അറിയാനും പരിചയപ്പെടാനും വേണ്ടിയാണ് ഈ വേദി ഒരുക്കുന്നത്. കേരളത്തിലെ അറിയപ്പെടുന്ന രചയിതാക്കളും പരിശീലകരും ഗായകരുമായ ബദറുദ്ദീൻ പാറന്നൂർ, അബൂബക്കർ വെള്ളയിൽ, റഷീദ് മോങ്ങം , ജാബിർ പാലത്തുംകര എന്നിവർ ക്ലാസ് നയിക്കും.
പങ്കെടുക്കുന്നവർക്ക് ഭക്ഷണം ഉൾപ്പെടെ മറ്റ് സൗകര്യങ്ങൾ നൽകും.ക്യാമ്പിന് ശേഷം
മാപ്പിളപ്പാട്ട് മത്സരം , സ്ഥിര പരിശലനം എന്നിവ സംഘടിപ്പിക്കുമെന്ന് ക്യാമ്പ് ഡയരക്ടർ
വി.എം .അഷറഫ്,ഭാരവാഹികളായ
കെ. അബൂബക്കർ, എൻ.കെ.മുസ്തഫ , മജീദ് ഡീലക്സ്, സുലൈമാൻ മണ്ണാറത്ത്,
കെ.ടി. കെ. റഷീദ് എന്നിവർ അറിയിച്ചു.
Follow us on :
More in Related News
Please select your location.