Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2024 23:31 IST
Share News :
പുളിക്കൽ: പുളിക്കൽ സർവീസ് സഹകരണ ബാങ്കിന് കീഴിലുള്ള കർഷക സേവന കേന്ദ്രം അഗ്രി ഫാം നഴ്സറി മെയ് 7,8,9 തിയ്യതികളിൽ
കേന്ദ്രത്തിൽ വെച്ച്
മാംഗോ ഫെസ്റ്റിവൽ നടത്തുന്നു. കൊണ്ടോട്ടി
കൃഷി അസി.ഡയറ
ക്ടർ ടി കെ സൈഫുന്നീസ ഉദ്ഘാടനം ചെയ്യും. നാട്ടിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന
മാവിനങ്ങളെ തിരികെ കൊണ്ട് വരാനുള്ള ഒരു
ശ്രമമാണ് മാംഗോ ഫെസ്റ്റിവെലിലൂടെ ഉദ്ദേശിക്കുന്നത് എന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.രുചിയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒളോർ എന്ന ഇനം മാവ് നാട്ടിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ
അത് തിരികെ കൊണ്ട് വരാനുള്ള ശ്രമം കഴിഞ്ഞ 5 വർഷമായി സ്ഥാപനം നടത്തി വരുകയാണ്. ഇതിൻ്റെ ഭാഗമായി ഒളോർ മാവിൻ തൈകളുടെ വലിശ ശേഖരം വിൽപനക്ക് തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ കേരളത്തിൻ്റെ മാങ്കോ സിറ്റിയായ മുതലമടയിൽ നിന്ന് കൊണ്ടുവന്ന പത്തോളം ഇനം മാമ്പഴ ശേഖരത്തിൻ്റെ പ്രദർശനവും വില്പനയുമുണ്ട്.
കർഷകസേവന കേന്ദ്രത്തിൽ കലാപാടി, കൊളമ്പ്,പ്രിയൂർ, ചന്ദ്രക്കാരൻ, മല്ലിക, കോട്ടപറമ്പൻ, ബംഗനാപള്ളി,
ഫിമാപസന്ത്, കോട്ടൂർ കോണം,നാംടക് മയി (ഗ്രീൻ ഗോൾഡ്),
കാട്ടിമൂൺ, ചക്കരക്കുട്ടി, ബനാന മാംഗോ, ആർ2 ഇ2 തുടങ്ങിയ അറുപതിൽ കൂടുതൽ ഇനം മാവിൻ തൈകളും ഇവിടെ ലഭിക്കും.
2014 ൽ കൊണ്ടോട്ടി ബ്ലോക്കിന്റെ പരിധിയിൽ പ്രവർത്തനമാരംഭിച്ച സ്ഥാപനം
കർഷകർക്ക് എല്ലാ
പിന്തുണയും
നൽകി വരുന്നുണ്ട്. നിലവിൽ എല്ലാ വിധ വിദേശി - സ്വദേശി പഴവർഗ്ഗ ചെടികളും
തെങ്ങിൻ തൈകൾ , കവുങ്ങിൻ തൈകൾ, കുരുമുളക്, ഇൻഡോർ - ഔട്ഡോർ ചെടികൾ, ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ എന്നിവയും യഥേഷ്ടം ഇവിടെ നിന്ന് ലഭിക്കും.
പത്ര സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് എം പി അബ്ദുറഹ്മാൻ, സെക്രട്ടറി ടി നുസൈബ, ഡയറക്ടർ കെ എ മമ്മദ്, അസി. സെക്രട്ടറി പി സി ജയകുമാർ,ഫാം ഇൻചാർജ് ടി പി ശ്രീധരൻ എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.