Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക: മുസ്തഫ കൊമ്മേരി

30 Apr 2024 16:37 IST

Enlight Media

Share News :

കോഴിക്കോട് : മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഉടൻ പുനസ്ഥാപിക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് മുസ്തഫാ കൊമ്മേരി പറഞ്ഞു.

പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് എട്ടുമാസത്തോളമായി മത്സ്യത്തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കുന്നില്ല.

2022 നു ശേഷം വിവാഹ ധനസഹായം

ചികിത്സ സഹായം മക്കളുടെ വിദ്യാഭ്യാസ ധന സഹായം അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. മത്സ്യത്തൊഴിലാളികൾക്ക് വർഷത്തിൽ 1350 രൂപ ലഭിച്ചിരുന്ന തണൽ പദ്ധതിയും നിലച്ചിട്ട് മൂന്ന് വർഷമായി. ജോലിക്കിടെ അപകടത്തിൽ പെടുന്നവർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി നാലുവർഷമായി തടഞ്ഞു വച്ചിരിക്കുകയാണ്.

തണുപ്പോ വെയിലോ വകവയ്ക്കാതെ കോരിച്ചൊരിയുന്ന പെരുമഴക്കാലത്ത് പോലും ജീവിത പ്രതിസന്ധിയെ മറികടക്കാൻ അധ്വാനം ശീലമാക്കിയ കടലിന്റെ മക്കൾക്ക് സർക്കാർ കൊടുത്തു കൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും ഉടൻ പുനസ്ഥാപിക്കേണ്ടതുണ്ട്. പ്രളയകാലത്ത് മത്സ്യത്തൊഴിലാളികൾ ഒരുപാട് ജീവനുകൾ രക്ഷിച്ചതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ സൈന്യം എന്നായിരുന്നു ഇവരെ വിശേഷിപ്പിച്ചിരുന്നത്.

മത്സ്യത്തൊഴിലാളികളോട് സ്നേഹമുണ്ടെങ്കിൽ അവർക്ക് ജീവിക്കാൻ ആവശ്യമായ എല്ലാ അവസരങ്ങൾ സൃഷ്ടിച്ചു കൊടുക്കുകയും ആനുകൂല്യങ്ങൾ നൽകിക്കൊണ്ട് കൈത്താങ്ങാവുകയുമാണ് സർക്കാർ ചെയ്യേണ്ടത്. തൊഴിലാളി വർഗ്ഗ പ്രസ്ഥാനം അധികാരത്തിൽ ഇരുന്നിട്ട് പോലും മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുന്നില്ലെങ്കിൽ സിപിഎം വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow us on :

More in Related News