Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രണ്ടാമത് മധുമാസ്റ്റർ നാടക പുരസ്‌കാരം 2024 മാളു.ആർ.ദാസിന്

15 Jun 2024 16:10 IST

Preyesh kumar

Share News :

തൃശൂർ: കൾച്ചറൽ ഫോറം കേരള ഏർപ്പെടുത്തിയ ഈ വർഷത്തെ മധുമാസ്റ്റർ നാടക പുരസ്ക‌ാരം പുതു തലമുറയിൽപ്പെട്ട പ്രമുഖ നാടക പ്രവർത്തക മാളു.ആർ.ദാസിന്. 10000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം.


ആലപ്പുഴ സ്വദേശിയായ മാളു. ആർ. ദാസ് തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും നാടക പഠനം പൂർത്തിയാക്കിയ തൻ്റെ നാടക ജീവിതത്തെ ഒരു രാഷ്ട്രീയ പ്രവർത്തനമായും പ്രൊഫഷനായും, സർവ്വോപരി ജീവിതം തന്നെയായും രൂപപ്പെടുത്തിയിട്ടുണ്ട്. അതു കൊണ്ടാണ്, തന്റെ സഹനാടക

പ്രവർത്തകനായ സനോജ് മാമോയുമായുള്ള വിവാഹത്തിന് നാടകഅരങ്ങ് തന്നെ തെരഞ്ഞെടുത്ത്, വ്യവസ്ഥാപിതമായ വിവാഹ സങ്കല്പങ്ങളെ വെല്ലുവിളിച്ചത്.


കേരളത്തിലെ നാടകാസ്വാദകർ ഏറെ ചർച്ച ചെയ്‌ത "പാപ്പിസോറ" എന്ന ആദ്യ നാടകത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട കലാകാരിയാണ് മാളു.ആർ.ദാസ്. മത യാഥാസ്ഥിതി

കതയേയും പൗരോഹിത്യത്തേയും നിശിത വിമർശനത്തിന് വിധേയമാക്കുന്ന "കക്കുകളി "എന്ന നാടകത്തിൽ അതു നേരിട്ട ഭീഷണികളെയും വിലക്കുകളേയും അതിജീവിച്ച്‌ ഭയലേശമെന്യേ മുഖ്യ കഥാപാത്രമായി അവർ നിറഞ്ഞാടി.

അതേ പോലെ മാതൃത്വത്തിന്റെ ശാരീരികാവശതകളെപ്പോലും

അവഗണിച്ച് തൃശൂരിലെ അന്തർദേശീയ നാടകവേദിയിലും നാടകം കളിച്ച് നാടക കലയോടുള്ള അവരുടെ പ്രതിബദ്ധത തെളിയിച്ചു ശ്രദ്ധേയയായിരുന്നു മാളു.ആർ.ദാസ്.


ജൂലൈ 20 ന് കോഴിക്കോട്ട ടൗ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് തൃശൂർ പ്രസ്ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ കവി പി. എൻ. ഗോപീകൃഷ്ണൻ, കൾച്ചറൽ ഫോറം ചെയർമാൻ വി.എ. ബാലകൃഷ്ണൻ,

കൺവീനർ വേണുഗോപാൽ കുനിയിൽ, പി.എൻ . പ്രൊവിന്റ്, മണികണ്ഠൻ മുക്കുതല എന്നിവർ പറഞ്ഞു.


Follow us on :

Tags:

More in Related News