Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉൽസവത്തിന് ചൊവ്വാഴ്ച കൊടിയേറും; 23 ന് രാവിലെ 4.30 ന് അഷ്ടമി ദർശനം.

11 Nov 2024 15:16 IST

santhosh sharma.v

Share News :

വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉൽസവത്തിന് ചൊവ്വാഴ്ച കൊടിയേറും. രാവിലെ 8 നും 8. 45 നും ഇടയിൽ തന്ത്രി കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. കൊടിയേറ്റിന് ശേഷം കൊടികീഴിലെ ദീപ പ്രകാശനം ദേവസ്വം കമ്മിഷണർ സി.വി പ്രകാശും കലാമണ്ഡപത്തിൽ സിനിമാ താരം ഹരിശ്രീ അശോകനും ദീപം തെളിയിക്കും.ഏഴാം ഉത്സവ ദിനമായ നവംബർ 18ന് രാത്രി 11 ന് ഋഷഭ വാഹനം എഴുന്നള്ളിപ്പ്, അഷ്ടമി ദിനമായ 23 ന് രാവിലെ 4.30 ന് അഷ്ടമി ദർശനം, രാത്രി 11 ന് ഉദയനാപുരത്തപ്പന്റെ വരവ് 2 ന് അഷ്ടമി വിളക്ക്, വലിയ കാണിക്ക പുലർച്ചെ 3.30 ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്,

ആറാട്ട് ദിവസമായ 24 ന് രാത്രി 11 ന് ഉദയനാപുരം ക്ഷേത്രത്തിൽ കൂടി പൂജ വിളക്ക് എന്നിവ നടക്കും. 12 ദിനരാത്രങ്ങളിലായി

ദക്ഷിണേന്ത്യയിലെ പേരെടുത്ത കലാകാരന്മാർ നാദ ശരീരൻ്റെ സന്നിധിയിൽ സംഗീത, നാട്യ, നടന വിരുന്നൊരുക്കും. അഷ്ടമിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ദേവസ്വം ഡെപ്പ്യൂട്ടി കമ്മിഷണർ കെ.ആർ ശ്രീലത, അഡ് മിനിസ്ടേറ്റിവ് ഓഫിസർ വി.ഈശ്വരൻ നമ്പൂതിരി, അസിസ്റ്റൻ്റ് ദേവസ്വം കമ്മീഷണർ എം.ജി മധു എന്നിവർ വാർത്താ സമ്മേളനത്തിൽ ഉൽസവ പരിപാടികൾ വിശദീകരിച്ചു.

Follow us on :

More in Related News