Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2024 17:20 IST
Share News :
വൈക്കം: നഗരസഭയിലും പരിസരപ്രദേശങ്ങളിലുമായി ലൈസൻസ് ഇല്ലാതെ അനധികൃതമായി നടത്തിവരുന്ന വഴിയോര കച്ചവടങ്ങൾക്കെതിരെ അധികൃതർ നിയമ നടപടികൾ കൈക്കൊള്ളണമെന്നും ഇത്തരം കച്ചവടങ്ങൾ പൂർണ്ണമായി ഒഴിപ്പിക്കണമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വൈക്കം യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. 12 ഓളം വിവിധ രേഖകൾ കരസ്ഥമാക്കി ലൈസൻസ് എടുത്ത്, നികുതിയും അടച്ച് നിയമാനുസൃതം കച്ചവടം നടത്തുന്ന ഹോട്ടൽ റസ്റ്റോറന്റ് മേഖല പ്രവർത്തിക്കുമ്പോൾ ഇതൊന്നുമില്ലാതെ എത്തി വഴിയോരങ്ങളിലും വാഹനങ്ങളിലും നടത്തിവരുന്ന അനധികൃത കച്ചവടങ്ങൾ ഭക്ഷ്യ വിഷബാധയ്ക്കുള്ള സാധ്യത കൂട്ടുന്നതിനും, ഗതാഗത കുരുക്കിനൊപ്പം ഗവൺമെന്റിന് നികുതി ഇനത്തിൽ കിട്ടേണ്ട വൻ തുക നഷ്ടപ്പെടുത്തുകയാണെന്നും യൂണിറ്റ് പ്രസിഡൻ്റ് ടി.വി രാംകുമാർ, സെക്രട്ടറി പി.സി ലാലിച്ചൻ, ട്രഷറർ വി.എസ് സുമിൻ എന്നിവർ അഭിപ്രായപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.