Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2024 00:58 IST
Share News :
കൊണ്ടോട്ടി : നഗരസഭയുടെ നേതൃത്വത്തിലുള്ള കൊണ്ടോട്ടി വരവ് സാംസ്കാരികോൽസവത്തിന് തുടക്കമായി. ഇന്നലെ വൈകിട്ട് മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ നിന്നും ആരംഭിച്ച ജനകീയ ഘോഷയാത്രയോടെയാണ് കൊണ്ടോട്ടി വരവിന് കൊടിയേറിയത്.
മേളങ്ങളുടെയും കലാ-കായിക അഭ്യാസ പ്രകടനങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ കൊണ്ടോട്ടി ബൈപ്പാസ് വഴി മുത്തളത്തിലൂടെ മെയിൻ റോഡിലേക്ക് പ്രവേശിച്ച് ജനതാ ബസാർ വഴി കുട്ടൻകാവ് ഗ്രൗണ്ട് യൂത്ത് സ്റ്റേഡിയത്തിൽ ഘോഷയാത്ര എത്തിച്ചേർന്നു. എം.എൽ.എ,, നഗരസഭ കൗൺസിലർമാർ, ജെ.സി.ഐ, റോട്ടറി, ലയൺസ്,കുടുംബശ്രീ,ഹരിതസേന ട്രോമാ കെയർ, പ്രാദേശിക ക്ലബ്ബുകൾ,രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തുടങ്ങിയവർ വരവിൽ അണിനിരന്നു.കൊണ്ടോട്ടി നേർച്ചയെ അനുസ്മരിച്ചുകൊണ്ട് മുട്ടും വിളിയും കുതിരക്കാരും ഘോഷയാത്രക്ക് മാറ്റേകി.മേള ടി.വി ഇബ്രാഹിം എം. എൽ.എ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർപേഴ്സൺ സി.ടി. ഫാത്തിമത്ത് സുഹറാബി അധ്യക്ഷയായി. വൈസ് ചെയർമാൻ അഷ്റഫ്മടാൻ, റംല കൊടവണ്ടി,ശിഹാബ് കോട്ട, സാലിഹ് കുന്നുമ്മൽ,എൻ.ഷാഹിദ, പി.അബ്ദു റഹിമാൻ, പി. അഹമ്മദ് കബീർ, അഡ്വ കെ.കെ.സമദ്, കെ.ഇബ്രാഹിം, പ്രഭാകരൻ, പി.ഇ.സാദിഖ്,പി.സി. മണി, മുസ്തഫ പുലാശ്ശേരി,സലാം തറമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു. ഷാൻസാബുവിൻ്റെ ഡി.ജെ നൈറ്റും നടന്നു. മേള 19 വരെ നടക്കും.സാംസ്കാരിക പരിപാടികൾ,കലാപരിപാടികൾ,വിവിധ വിഷയങ്ങളില്‍ സെമിനാറുകൾ,പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന മെഗാ ഇവന്റുകളും റിയാലിറ്റി ഷോകളും നടക്കും.കൊണ്ടോട്ടി നഗരസഭ, ജെസിഐ,റോട്ടറി ക്ലബ്, ലയൺസ് ക്ലബ്, വ്യാപാരികള്‍,മറ്റ് സാമൂഹ്യ, സാംസ്‌കാരിക സംഘടനകള്‍, വൈദ്യര്‍ മാപ്പിള കലാ അക്കാദമി തുടങ്ങിയവര്‍ ചേര്‍ന്നാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.