Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2024 20:15 IST
Share News :
വൈക്കം: വൈക്കം ടൗൺ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കു ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു.സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികളായി മത്സരിച്ച അജിത്ത് വർമ്മ, കെ. വി പവിത്രൻ, ടി. വി മനോജ്, കെ. രമേശൻ , രാംകുമാർ കെ. ടി, പി. ശശിധരൻ, കെ. പി സുധാകരൻ, രാഗിണി മോഹനൻ, വിജയമ്മ പ്രകാശൻ,വി. സുകുമാരൻ, എം. വിജയകുമാർ എന്നിവരാണ് വിജയിച്ചത്. പി. ജി പ്രസാദ് , സി. ചിഞ്ചു എന്നിവർ എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആറാട്ടുകുളങ്ങര എസ്എൻഡിപി ഓഡിറ്റോറിയത്തിൽ ഞായറാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെയാണ് പോളിംഗ് നടന്നത്.വിജയത്തിനുശേഷം പ്രവർത്തകരുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.
Follow us on :
Tags:
More in Related News
Please select your location.