Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 14:38 IST
Share News :
മലപ്പുറം : ഓട്ടോറിക്ഷ കുഴിയില്‍ചാടിയുണ്ടായ അപകടത്തില്‍ ഡ്രൈവർ മരിച്ച സംഭവത്തില്‍ ഇൻഷുറൻസ് കമ്പനിയോട് 16,10,000 രൂപ നഷ്ടപരിഹാരം നല്‍കാൻ വിധിച്ച് മലപ്പുറം ജില്ലാ ഉപഭോക്തൃ നഷ്ടപരിഹാര കമ്മിഷൻ. 2023 ജനുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വേങ്ങര മൂന്നാംപടി ജങ്ഷനില്‍ ഓട്ടോറിക്ഷ ഗട്ടറില്‍ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിലാണ് ഡ്രൈവർ ഒതുക്കുങ്ങല്‍ സ്വദേശി പാറക്കല്‍ ഉസ്മാൻ മരിച്ചത്. പരാതിക്കാരന് വേണ്ടി അഡ്വ.ദിനേശ് പൂക്കയില്‍, അഡ്വ.റംഷാദ് കല്ലേരിക്കാട്ടില്‍ എന്നിവർ ഹാജരായി.
ഇൻഷുറൻസ് തുകയായ 15 ലക്ഷം രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും പരാതിക്കാരനുണ്ടായ ചെലവിലേക്ക് പതിനായിരം രൂപയുമടക്കം 16,10,000 രൂപ നല്‍കാനാണ് ഐ.സി.ഐ.സി.ഐ ലൊംബാർഡ് ഹെല്‍ത്ത് കെയർ ജനറല്‍ ഇൻഷൂറൻസ് ക്ലെയിംസിനോട് ജില്ലാ ഉപഭോക്തൃ പരിഹാര കമ്മിഷൻ വിധിച്ചത്.
Follow us on :
Tags:
More in Related News
Please select your location.