Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാലിക്കറ്റ് സര്‍വകലാശാല ഡി എസ് യു തെരഞ്ഞെടുപ്പിൽ സംഘർഷം ; ക്യാമ്പസില്‍ സംഘർഷാവസ്ഥ തുടരുന്നു.

10 Oct 2025 21:11 IST

Jithu Vijay

Share News :

മലപ്പുറം : കാലിക്കറ്റ് സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ (ഡി എസ് യു) തെരഞ്ഞെടുപ്പിനിടെ അക്രമം. വോട്ടെണ്ണല്‍ നടക്കുന്ന ഇഎംഎസ് സെമിനാർ കോപ്ലക്‌സിന്റെ വാതില്‍ തകർന്നു. സംഘർഷത്തെ തുടർന്ന പൊലീസ് ലാത്തി വീശി. ക്യാമ്പസില്‍ സംഘർഷാവസ്ഥ തുടരുന്നു.


വോട്ടെണ്ണുന്നതിനിടെ എം എസ് എഫുകാര്‍ ബാലറ്റ് വലിച്ചു കീറി. വോട്ടെണ്ണല്‍ നടക്കുന്നതിനിടെയാണ് എം എസ് എഫിൻ്റെ അക്രമം. എസ് എഫ് ഐ സ്ഥാനാര്‍ഥികള്‍ 350 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്ന സമയത്താണ് എം എസ് എഫ് പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പറുകള്‍ വലിച്ചു കീറിയതെന്ന് എസ് എഫ് ഐ വ്യക്തമാക്കി.

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി

പി എസ് സഞ്ജീവിനെയും എം എസ് എഫുകാര്‍ അക്രമിച്ചു.


എസ്‌എഫ്‌ഐ അനധികൃത ബാലറ്റ് പേപ്പർ കൗണ്ടിങ് സെന്ററില്‍ കൊണ്ടുവന്നതായി യുഡിഎസ്‌എഫ് ആരോപിക്കുന്നു. ഇത് തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായതെന്നും യുഡിഎസ്‌എഫ് വ്യക്തമാക്കുന്നു.


സംഘര്‍ഷാവസ്ഥ ആയതോടെ പോലീസ് ലാത്തി വീശി. ഇ എം എസ് സെമിനാര്‍ കോംപ്ലക്സിലാണ് വോട്ടെണ്ണല്‍ നടന്നത്. ക്യാമ്പസിൽ എസ് എഫ് ഐ - യുഡിഎസ് ഫ് പ്രവർത്തകരെ കൂടാതെ പുറമെ നിന്നുള്ള പ്രവർത്തകരും ക്യാമ്പ് ചെയ്യുന്നുണ്ട്. വൻ പോലീസ് സന്നാഹവും ക്യാമ്പസിൽ ഉണ്ട്.

Follow us on :

More in Related News