Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടിക്കടി വേഷം മാറുന്നവരെ ജനങ്ങള്‍ തിരിച്ചറിയണം. ട്രോളി ബാഗ് വിവാദത്തില്‍ സരിനും ചിലത് പറയാനുണ്ട്

07 Nov 2024 12:53 IST

Shafeek cn

Share News :

പാലക്കാട്: പാലക്കാട് ഹോട്ടലിലെ പോലീസ് പരിശോധനയിലും നീല ട്രോളി ബാഗ് വിവാദത്തിലും പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി പി.സരിൻ. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന സമീപനമാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് മണിക്കൂര്‍ കൊണ്ട് എത്താവുന്ന സ്ഥലത്തേക്ക് എന്തിനാണ് ബാഗിൽ ഇത്രയും വസ്ത്രങ്ങൾ കൊണ്ടുപോയതെന്ന് സരിന്‍ ചോദിച്ചു. അടിക്കടി വേഷം മാറുന്നവരെ ജനങ്ങൾ തിരിച്ചറിയണമെന്നും സരിന്‍ പറഞ്ഞു. അന്വേഷണം ഒരാളിലേക്ക് മാത്രം ചുരുങ്ങിയാല്‍ ഇരുട്ടത്ത് നില്‍ക്കുന്ന പലരും രക്ഷപ്പെടുമെന്നും സരിന്‍ കൂട്ടിച്ചേർത്തു.


പാലക്കാട്ടെ ജനങ്ങള്‍ ആഗ്രഹിക്കുന്ന ചര്‍ച്ച ഇതല്ലെങ്കിലും ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നവരെ എക്‌സ്‌പോസ് ചെയ്യുകയെന്നത് ഈ നാട്ടിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമാണെന്ന് സരിന്‍ പറഞ്ഞു . ജനങ്ങളെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണിതെന്നും സരിന്‍ പറഞ്ഞു.


സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ പരസ്പര വിരുദ്ധമായി സംസാരിക്കുകയാണ്. ജില്ലാ സെക്രട്ടറി നടത്തിയ പത്രസമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടമൈതാനിയില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു സരിന്റെ പ്രതികരണം.

Follow us on :

More in Related News