Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റമദാൻ വൃതത്തിലൂടെ നേടിയെടുത്ത വിശുദ്ധി കാത്ത് സൂക്ഷിച്ചു മുന്നേറണം.'

10 Apr 2024 10:46 IST

UNNICHEKKU .M

Share News :

മുക്കം: റമദാൻ വൃതത്തിലുടെ നേടിയെടുത്ത വിശുദ്ധി കാത്ത് സൂക്ഷിച്ചും, ഐക്യം തകരാതെയും നോക്കുവാനും വിശ്വാസികൾക്ക് കഴിയണമെന്ന് ചേന്ദമംഗല്ലൂർ ഒതയമം ലം മസ്ജിദ് ഖത്തീബ് ഇ.എൻ അബ്ദുറസ്സാഖ് അഭ്യർത്ഥിച്ചു. ചേന്ദമംഗല്ലൂർ ഒതയ മംഗലം ജമാഅത്ത് കമ്മറ്റി സ്ക്കൂൾ മൈതാനിയിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ പെരുന്നാൾ നമസ്ക്കാരത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം 'വിശുദ്ധ ഖുർആനെ നെഞ്ചേറ്റിയ സമുദായമാണ്. അത് കൊണ്ട് തന്നെ വലുതായി നിൽക്കുന്ന ഘടകഠ ഐക്യമാണ്. അതൊരിക്കലും തകരാതെ നിലനിർത്താനാകണം. അല്ലാഹു പഠിപ്പിച്ച നിലപാട് സ്വീകരിച്ചാൽ മതി. റസൂലിൻ്റെ മാതൃകയും ജീവിതത്തിൽ ഉൾക്കൊണ്ട് മുന്നേറാൻ സാധിക്കണം. ക്ഷമ പുലർത്താനും കഴിയണം. നമ്മൾക്ക് എതിരായ ഫാസിസ്റ്റ് ശക്തികളെയും സംഘശക്തികളെയും ചെറുത്ത് തോൽപ്പിക്കേണ്ട ഘട്ടത്തിൽ അവസരങ്ങൾ പാഴാക്കരുത് അദ്ദേഹം ഉണർത്തി. നാം അന്തസ്സോടെ തല ഉയർത്തി നിൽക്കേണ്ടവരും .അല്ലാഹുവിനോട് അടുത്തവരാണ് ഖതീബ് തുടർന്ന് പറഞ്ഞു. വയോധികരും,സ്ത്രികളും കുട്ടികളുമടക്കം നൂറ് കണക്കിന് പേരാണ് രാവിലെ ഏഴ് മണിയോടെ തന്നെ ഈ ദ് ഗാഹിലേക്ക് ഒഴുകിയെത്തിയത്. മുക്കം നഗരസഭയിലെ നഫ് ന കോപ്ലക്സ്, ഗുഡ് ഹോപ്പ് സ്ക്കൂൾ ഗ്രൗണ്ട് തുടങ്ങി കോഴിക്കോട് ജില്ല വിവിധ കേന്ദ്രങ്ങളിൽ ഈദ് ഗാഹിന് വേദിയൊരുക്കിയിരുന്നു.പരസ്പരം സൗഹൃദം പങ്കിട്ടും സ്നേഹ ബദ്ധങ്ങൾ ശക്തിപ്പെടുത്തിയും ഈദ് ഗാഹിനോട് വിട പറഞ്ഞത്. ഈദ് ദിനത്തിൽ ചേന്ദമംഗല്ലൂർ അങ്ങാടിയും പരിസരങ്ങളും പതിവിൽ നിന്ന് വിത്യസ്ഥമായി പെരുന്നാൾ ആഘോഷത്തവരവേറ്റ്' ജനപ്രവാഹമായി മാറി. കൊച്ചു കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളുടെ വിപണി കീഴടക്കി വഴി വാണിഭക്കാരുടെ ആരവവും ഈ ദാഘോഷത്തിന് വേറിട്ടൊരു കാഴ്ചയായി മാറി.

ചിത്രം. ചേന്ദമംഗല്ലൂർ സ്ക്കൂൾ മൈതാനിയിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ നിന്ന്.'

Follow us on :

More in Related News