Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2024 20:44 IST
Share News :
തൊടുപുഴ: വില്‍പനയ്ക്കായി എത്തിച്ച 34 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. തൊടുപുഴ പെരുമ്പിള്ളിച്ചിറ കറുക ടാന്‍സന്‍ വീട്ടില്‍ റെസിന്‍ ഫാമി സുത്താന്‍(29) ആണ് വാഹന പരിശോധനയ്ക്കിടെ തൊടുപുഴ പോലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെ പെരുമ്പിള്ളിച്ചിറ ബൈപാസ് റോഡില്‍ വെച്ചാണ് റെസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ 60 ഗ്രാമോളം എം.ഡി.എം.എ. ഉണ്ടായിരുന്നതായും ഇതില്‍ നിന്ന് വിറ്റ ശേഷമുള്ള 34 ഗ്രാം ആണ് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. റെസിന്റെ വിദേശത്തുള്ള സുഹൃത്ത് മുഖേനയാണ് എം.ഡി.എം.എ. എത്തിച്ചതെന്നും എറണാകുളത്തു നിന്നും എത്തിച്ച് തൊടുപുഴയില്‍ വില്‍പന നടത്തുന്നതിനിടയിലാണ് റെസിന്‍ പിടിയിലാതെന്നും പോലീസ് പറഞ്ഞു. കുറച്ചുനാളുകളായി റെസിനെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
തൊടുപുഴ മണക്കാടിനു സമീപം ടയര്‍ കട ആരംഭിക്കാനിരിക്കുകയായിരുന്നു റെസിനെന്ന് പോലീസ് പറഞ്ഞു. രണ്ടു ദിവസം മുന്‍പ് 40 കിലോഗ്രാം കഞ്ചാവും പെരുമ്പിള്ളിച്ചിറ ഭാഗത്ത് നിന്ന് പോലീസ് പിടികൂടിയിരന്നു. തൊടുപുഴ എസ്.ഐ എന്‍.എസ്.റോയി, ഗ്രേഡ് എസ്.ഐ അജി, ടി.എസ്.അനി, എസ്.സി.പി.ഒ. രാം കുമാര്‍, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം സലിമിൻ്റെ മരുമകനാണ്.
Follow us on :
More in Related News
Please select your location.