Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാലഗോപലൻ മാസ്റ്ററെ മാള ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വായനാ ദിനത്തിൽ ആദരിച്ചു

19 Jun 2024 15:38 IST

WILSON MECHERY

Share News :

മാള:

കുഴൂര്‍ സ്വദേശി ഐ ബാലഗോപലൻ മാസ്റ്ററെ മാള ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വായനാ ദിനത്തിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രേഖ ഷാൻ്റി ജോസഫും മുൻ പ്രസിഡൻ്റ് സന്ധ്യ നൈസൻ, വികസന സ്റ്റൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി യാക്കോബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിൽവി സേവ്യർ എന്നിവരും ചേർന്നാണ് ബാലഗോപാലൻ മാഷിൻ്റെ വീട്ടിലെത്തിയാണ് പൊന്നാട അണിയിച്ച് ആദരിച്ചത്.

 ഐ ബാലഗോപാൽ മാസ്റ്റർ 1960 മുതൽ കുഴൂർ ഗ്രാമീണവായനശാല പ്രവർത്തകനാണ് .1963 മുതൽ വായനശാലയുടെ ഭരണ സമിതി അംഗമായി. അന്നുമുതൽ വിവിധ കാലയളവുകളിൽ പ്രസിഡണ്ടായും സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. നിലവിൽ വായനശാല പ്രസിഡണ്ട് ആണ് അദ്ധേഹം . പി എൻ പണിക്കരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട് .ലൈബ്രറി കൗണ്‍സില്‍ നിലവിൽ വന്നപ്പോൾ സർക്കാർ സ്കൂൾ അധ്യാപകൻ ആയതിനാൽ മത്സരിക്കാൻ അദ്ധേഹത്തിന് അനുവാദം ലഭിച്ചില്ല. വിരമിച്ച ശേഷം 2005 ല്‍ നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാന കൗൺസിൽ അംഗമായി .2010 പത്തിൽ 

മുകുന്ദപുരം താലൂക്ക് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു .2015 ലെ തെരഞ്ഞെടുപ്പിൽ രണ്ട് ടേം പൂർത്തിയാക്കിയതി ന്‍റെ പേരിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം ആയിമാറി .നിലവിൽ ചാലക്കുടി താലൂക്ക് പ്രസിഡണ്ട് ആയി പ്രവർത്തിക്കുന്നു. മുകുന്ദപുരം ചാലക്കുടി താലൂക്കുകളിലെ 

നിരവധി വായനശാലകളുടെ രൂപീകരണത്തിന് മുൻകൈ എടുത്ത് പ്രവർത്തിച്ചിട്ടുണ്ട് ഇപ്പോഴും താലൂക്കിലെ എല്ലാ ഗ്രന്ഥശാലകളുമായി നിരന്തരം ബന്ധപ്പെടുകയും സജീവമായി നിലനിർത്താൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുവരുന്നുണ്ട്. 

അധ്യാപകനായിരിക്കെ വിദ്യാഭ്യാസ ജില്ലയിലെയും റവന്യൂ ജില്ലയിലെയും വിവിധ പാഠ്യേതര പ്രവർത്തനങ്ങളിലും നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. സാക്ഷരതാ പ്രവർത്തനങ്ങളിലും മുന്നിലുണ്ടായിരുന്നു. ജനകീയാസൂത്രണത്തിൽ ബ്ലോക്ക് തല പ്രവർത്തനങ്ങളിലും അധ്യാപക പരിശീലന പരിപാടികളിലും റിസോഴ്സ് പേഴ്സണായി പ്രവർത്തിച്ചിട്ടുണ്ട് .ഗ്രന്ഥശാല പ്രസ്ഥാനത്തിന് നല്‍കിയ നിസ്തുല സംഭാവനകൾ പരിഗണിച്ച് കേരള സാഹിത്യ അക്കാദമിയുടെ ആദരവും മാഷിന് ലഭിച്ചീട്ടുണ്ട്.

Follow us on :

More in Related News