Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Dec 2024 19:33 IST
Share News :
ചെറുതോണി: പാലായില്‍ നടക്കുന്ന 42-ാം മത് മഹാത്മാഗാന്ധി സര്‍വകലാശാല അത്‌ലറ്റിക് മീറ്റില്‍ ഹൈജംപില്‍ സ്വര്‍ണം നേടി ഇടുക്കിക്കാരന്‍ അഭിമാനമായി. ചങ്ങനാശേരി എസ്.ബി. കോളജിലെ കെ.എസ്. ഷാല്‍ബിനാണ് ഉയര്‍ന്ന് ചാടി സ്വര്‍ണം നേടിയത്. കഴിഞ്ഞ വര്‍ഷം ഹൈജമ്പില്‍ രണ്ടാം സ്ഥാനം നേടിയ ഷാല്‍ബിന്‍ ഇത്തവണ ഒന്നാം സ്ഥാനത്തെത്തി. ചങ്ങനാശേരി എസ്. ബി കോളജില്‍ എം.എ മലയാളം ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ ഷാല്‍ബിന്‍ കരിമ്പന്‍ കുട്ടപ്പന്‍ സിറ്റി സ്വദേശിയാണ്. ഷാല്‍ബിന്റെ പിതാവ് കരോട്ടുകുന്നേല്‍ ഷാജന്‍ മറയൂരില്‍ ഗവ: ഹോമിയോ ട്രൈബല്‍ മൊബൈല്‍ യൂണിറ്റില്‍ അറ്റന്‍ഡറാണ്. അമ്മ ഷൈലജ ചെറുതോണിയില്‍ തയ്യല്‍ക്കട നടത്തുന്നു. പ്ലസ് ടു വിദ്യാര്‍ഥിയായ ഷെബിന്‍ സഹോദരനാണ്. കഴിഞ്ഞ 11 വര്‍ഷമായി ഷാല്‍ബിന്‍ കായിക രംഗത്തുണ്ട്. പാലക്കാട് കല്ലടി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ദേശീയ സ്‌കൂള്‍ കായികമേളയിലും സംസ്ഥാന സ്‌കൂള്‍ കായികമേളയിലും പങ്കെടുത്ത് പുരസ്‌കാരം നേടിയിട്ടുണ്ട്. ഇത്തവണ ഹൈജംപില്‍ സ്വര്‍ണം നേടുമെന്ന് മാതാപിതാക്കള്‍ക്കുറപ്പു നല്‍കിയ ഷാല്‍ബിന്‍ വാക്കുപാലിച്ചു. നിര്‍ധന കുടുംബാംഗമായ ഷാല്‍ബിന്‍ ഏറെ കഷ്ടപ്പെട്ടാണ് ഹോസ്റ്റല്‍ഫീസും പരിശീലനത്തിനുള്ള തുകയും കണ്ടെത്തുന്നത്. അപേക്ഷകളും നിവേദനങ്ങളുമായി ഓഫീസുകള്‍ നിരവധി കയറിയിറങ്ങിയെങ്കിലും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ യാതൊരു സഹായവും ലഭിക്കാത്തതില്‍ ദുഃഖമുണ്ടെന്ന് ഷാല്‍ബിന്‍ പറഞ്ഞു.
Follow us on :
More in Related News
Please select your location.