Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2025 18:53 IST
Share News :
യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയുടെ സുഹൃത്ത് അറസ്റ്റിൽ
പറവൂർ: കോട്ടുവള്ളി കൈതാരം വട്ടത്തിപ്പാടം അരുൺലാൽ (34) വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത കേസിൽ മാള മoത്തുംപടി ചക്കാടിക്കുന്ന് മാടവന വീട്ടിൽ എം ആർ കൃഷ്ണകുമാർ (38) നെ പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഇളന്തിക്കര ഹൈസ്കൂൾ അധ്യാപകനാണ് ഇയാൾ. പറവൂർ നഗരത്തിലെ സ്കൂൾ അധ്യാപികയായ അരുൺലാലിൻ്റെ ഭാര്യയുമായി കൃഷ്ണകുമാറിനുണ്ടായിരുന്ന അടുപ്പമാണ് മരണത്തിലേക്ക് വഴിവച്ചതെന്ന് പറയുന്നു. നാലു പേജുള്ള അരുൺലാലിൻ്റെ ആത്മഹത്യക്കുറിപ്പിൽ തൻ്റെ കുടുംബ ജീവിതം തകർത്തതിൽ കൃഷ്ണകുമാറിനുള്ള പങ്ക് സൂചിപ്പിച്ചിരുന്നു. ഭാര്യയുമായുള്ള ഇയാളുടെ ബന്ധം സംബന്ധിച്ച് പൊലീസിൽ അരുൺലാൽ രണ്ട് മാസം മുമ്പ് പരാതിയും നൽകിയിട്ടുണ്ട്. ഇരുവരേയും വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ വിളിച്ചു വരുത്തിയെങ്കിലും തീരുമാനമായിരുന്നില്ല. ഇതിനെ തുടർന്ന് ഭർത്താവിനൊപ്പം പോകാൻ വിസമ്മതിച്ച അധ്യാപികയെ പൊലീസ് നഗരത്തിലെ ഒരു ഹോസ്റ്റലിൽ താമസിപ്പിച്ചു. ഇതിനു ശേഷവും കൃഷ്ണ കുമാറുമായുള്ള ബന്ധം തുടരുന്നതായി അരുൺലാലിന് വിവരം ലഭിച്ചു. ഒമ്പതും, രണ്ടര വയസുമുള്ള രണ്ട് പെൺകുട്ടികളായ മക്കളെ ഉപേക്ഷിച്ച് ഭാര്യ കടന്നുകളഞ്ഞത് അരുൺലാലിനെ കടുത്ത മാനസിക സമ്മർദത്തിലാഴ്ത്തി. ഇതിനെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് ഇയാൾ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. കൃഷ്ണ കുമാറിനെതിരെ സമാനസ്വഭാവമുള്ള നിരവധി ആക്ഷേപങ്ങൾ വേറെയും ഉയർന്നിട്ടുണ്ട്. സ്കൂളിലെ ഇയാളുടെ പെരുമാറ്റം സംബന്ധിച്ച് വിദ്യാർത്ഥികളും, രക്ഷകർത്താക്കളും മാനേജ്മെൻ്റിന് പരാതി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.