Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഞ്ചിതൾപ്പൂവ് കലാ സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അക്ഷരക്കൂട്ടം ഏകദിന കൂട്ടായ്മ ശ്രീകുമാരമംഗലം ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ സംഘടിപ്പിച്ചു.

29 May 2024 21:50 IST

- SUNITHA MEGAS

Share News :


 കടുത്തുരുത്തി :അഞ്ചിതൾപ്പൂവ് കലാ സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അക്ഷരക്കൂട്ടം ഏകദിന കൂട്ടായ്മ ശ്രീകുമാരമംഗലം ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ സംഘടിപ്പിച്ചു.

 അക്ഷരക്കൂട്ടത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ മേഖലകളിൽ പ്രവർത്തിച്ച, തിരഞ്ഞെടുക്കപ്പെട്ട 50 ഓളം കലാ സാഹിത്യകാരന്മാർ ചടങ്ങിൽ പങ്കെടുത്തു. 

അക്ഷര കുട്ടം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഖല ജോസഫ് ഉദ്ഘാടനം ചെയ്തു, 

ചടങ്ങിൽ ആത്മജ വർമ്മ തമ്പുരാൻ മുഖ്യപ്രഭാഷണം നടത്തി,

ഏഷ്യാനെറ്റ്‌ ഷൈനിങ് സ്റ്റാർ വിജയി അനീഷ് കുമരകം, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 

മേഖലാ ജോസഫ്, ഗിന്നസ് ബുക്ക്‌ ജേതാവ് ബോസ് അരയങ്കാവ്, മാധ്യമ പ്രവർത്തകൻ ബോസ്സ് ഭാവന, രാധാദേവി, 

അയൂബ് ആലുങ്കൽ എന്നിവരെ ആദരിച്ചു. 

ചടങ്ങിനോട് അനുബന്ധിച്ച് വിജയൻ കല്ല് വാതുക്കലിന്റ " കുടിക്കല്ലേ വിഷമാണ് " എന്ന നോവൽ പ്രകാശനം നടത്തി അക്ഷരക്കൂട്ടത്തിൽ എസ് കെ.എം ദേവസ്വം സെക്രട്ടറി കെ പി ആനന്ദക്കുട്ടൻ ,തപസ്യ സംസ്ഥാനമ്മിറ്റി അംഗം ജയദേവ് വി.ജി, അനീഷ് ഗംഗാധരൻ, ശരണ്യഅനീഷ്,

എസ് ഡി പ്രേംജി, കെ.പി ഹരികുമാർ, അയൂബ് ആലുങ്കൽ, നന്ദകുമാർ സി,ഷെല്ലി വൈഗ എന്നിവർ സംസാരിച്ചു.

ഒരു ദിവസം മുഴുവൻ നീണ്ട ചടങ്ങിൽ കായലിലൂടെ വിനോദയാത്ര,

സാഹിത്യ ചർച്ച,

കവി അരങ്ങ്,കലാ പരിപാടികൾ എന്നിവ നടത്തി. ക്യാമ്പിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും പ്രശസ്തിപത്രവും,സ്നേഹോ പകാരവും വിതരണം ചെയ്തു.....



Follow us on :

More in Related News