Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 15:19 IST
Share News :
എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കോടതിയില്‍ ശക്തമായ വാദങ്ങളുമായി പ്രോസിക്യൂഷന്‍. വ്യക്തിഹത്യയാണ് നവീന്റെ മരണകാരണം. പിപി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് കളക്ടറുടെ മൊഴിയുണ്ട്, സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച യോഗത്തില്‍ ദിവ്യ പങ്കെടുക്കേണ്ട ആവശ്യമില്ല. കളക്ടര്‍ അരുണ്‍ കെ വിജയനോട് ദിവ്യ എഡിഎമ്മിനെക്കുറിച്ചുള്ള പരാതി രാവിലെ പറഞ്ഞിരുന്നു എന്നാല്‍ യാത്രയയപ്പ് പരിപാടിയില്‍ അഴിമതി ആരോപണം ഉന്നയിക്കരുതെന്ന് കളക്ടര്‍ ദിവ്യയോട് രണ്ട് തവണ പറഞ്ഞു. മരിച്ച നവീന്‍ ബാബുവിനും മക്കളുണ്ട്. എന്ത് സന്ദേശമാണ് ദിവ്യ സമൂഹത്തിന് നല്‍കിയത്? പ്രോസിക്യൂഷന്‍ ചോദിച്ചു.
യാത്രയയപ്പ് യോഗം നടന്നത് ഭീഷണി സ്വരത്തിലാണെന്നും പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകനെ മുന്‍കൂട്ടി നിയോഗിച്ചെന്നും വിഷ്വല്‍ വാങ്ങി പ്രചരിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ആസൂത്രണത്തിനെ സാധൂകരിക്കുന്നതാണ് പ്രചരിച്ച വീഡിയോ. അത് പത്തനംതിട്ടയില്‍ പോലും പ്രചരിച്ചു എഡിഎം ഇനി പോകുന്ന സ്ഥലത്തും അപമാനിക്കാനായിരുന്നു ദിവ്യയുടെ ശ്രമമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ിവ്യ പരാമര്‍ശിച്ച ഗംഗാധരന്റെ പരാതിയില്‍ അഴിമതി ആരോപണം ഇല്ലെന്ന് ഗംഗാധരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കാന്‍ സംവിധാനങ്ങള്‍ ഇല്ലേ? അല്ലാതെ മൈക്ക് കെട്ടി പ്രസംഗിക്കുകയല്ല വേണ്ടത്. സത്യസന്ധനായ ഉദ്യോഗസ്ഥന് താങ്ങാനാവാത്ത വേദനയുണ്ടാക്കി
സംഭവത്തിന് ശേഷവും നവീന്‍ ബാബുവിനെ ദിവ്യ താറടിച്ച് കാണിച്ചു. എഡിഎമ്മിനെതിരെയുള്ള പരാതി വ്യാജമാണ്. പ്രശാന്തന്റെ ഒപ്പുകളിലെ വൈരുധ്യം കണ്ടെത്തിയിരുന്നു. നവീന്റെ മരണത്തിന് ശേഷം പരാതി സൃഷ്ടിച്ചതാണ്. അഴിമതി നടന്നെങ്കില്‍ പരാതി നല്‍കേണ്ടത് ഔദ്യോഗിക സംവിധാനങ്ങള്‍ക്കാണ്. അത് ചെയ്യാതെ വ്യക്തിഹത്യ ചെയ്യുകയാണ് ഉണ്ടായത്. എഡിഎമ്മിനോട് പ്രശാന്തന്റെ പെട്രോള്‍ പമ്പ് തുടങ്ങുന്ന സ്ഥലം പോയി കാണാന്‍ പറയാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എന്ത് അംഗീകാരമാണ് ഉള്ളത്? പെട്രോള്‍ പമ്പ് ബിനാമി ഇടപാടും അതിലെ ദിവ്യയുടെ പങ്കും അന്വേഷിക്കണം. കൃത്യമായ ആസൂത്രണവും ലക്ഷ്യവും ഇതിന് പുറകെ ദിവ്യക്ക് ഉണ്ടായിരുന്നു. പെട്രോള്‍ പമ്പ് അനുമതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരിധിയില്‍ വരുന്നതല്ല പിന്നെ എങ്ങനെ ദിവ്യ ഇടപെട്ടു?മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണെന്നത് പ്രധാനമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.