Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2024 21:05 IST
Share News :
കടുത്തുരുത്തി :സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവസാഹിത്യക്യാമ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ മലയാളരചനകൾ (കഥ, കവിത) സെപ്റ്റംബർ 30 നു മുമ്പ് sahithyacamp2024@gmail.com എന്ന ഇ-മെയിലിലോ തപാൽ മുഖേനയോ അയയ്ക്കണം. പ്രായം പതിനെട്ടിനും 40 വയസിനും മധ്യേ. മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലികരചനകൾ വയസ് തെളിയിക്കുന്ന രേഖ, ബയോഡേറ്റ,വാട്ട്സ് ആപ് നമ്പർ എന്നിവ സഹിതം നൽകണം. കവിത 60 വരിയിലും കഥ എട്ട് ഫൂൾസ്‌കാപ്പ് പേജിലും കവിയരുത്. വിലാസം :കേരള സംസ്ഥാന യുവജനക്ഷേമബോർഡ്,സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിനു സമീപം,കുടപ്പനക്കുന്ന്പി.ഒ,തിരുവനന്തപുരം-695043. ഫോൺ:0481 2561105
Follow us on :
Tags:
More in Related News
Please select your location.