Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മനോഹരമായ കൂളിമാട് പാലത്തോട് ചേർന്ന് വിനോദത്തിനും, ടൂറിസത്തിനും പദ്ധതിയാവുന്നു.

13 Aug 2024 15:15 IST

UNNICHEKKU .M

Share News :

.

മുക്കം: പ്രകൃതിയുടെ വർണ്ണ ശോഭ വിടർത്തുന്ന ചാലിയാർ, ഇരുവഴിഞ്ഞി പ്പുഴകളുടെ സംഗമ തീരത്തെ മനോഹരമായ കൂളിമാട് പാലം കേ ന്ദ്രീകരിച്ച് ടൂറിസം പദ്ധതിയൊരുങ്ങുന്നു. വിനോദത്തിനും, കുട്ടികൾക്കുള്ള പാർക്കടക്കമുള്ള  ടൂറിസം പദ്ധതിയാണ് വിഭാവനയിലുള്ളത്. പദ്ധതിയുടെ ആവിഷ്ക്കരണത്തിലുള്ള സാധ്യതയും, സൗകര്യങ്ങളും വിലയിരുത്തുന്നതിന് വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥർ, എം എൽ എ പി.ടി എ റഹീം, ജനപ്രതിനിധികൾ തുടങ്ങിയവർ പാലവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ കഴിഞ്ഞ ദിവസം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. പാലത്തിന്നടിയിൽ പാർക്കടക്കം സംവിധാനാനിക്കാൻ ലക്ഷ്യമിടുന്നത്. വിനോദ സഞ്ചാര വകുപ്പിനോടപ്പം ചാത്തമംഗമലം ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണവും പദ്ധതിയെ കൂടുതൽ മനോഹരമാക്കാനാവും. പാല ഉദ്ഘാടത്തിൻ്റെ ഭാഗമായി ഇത്തരമൊരു ടൂറിസം പദ്ധതിയുടെ ആവശ്യവും മുന്നോട്ട് വെച്ചിരുന്നു. ഇതിൻ്റെ ഭാഗമായി കൂളിമാട് പാലം കേന്ദ്രീകരിച്ച് ഒരു കരട് പദ്ധതിയും പൊതു മരാമത്ത്, ടൂറിസ്സം വകുപ്പ് മന്ത്രിയായ പി.എ മുഹമ്മദ് റിയാസിന് സമർപ്പിച്ചിരുന്നു. ശേഷം ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ്  കോപ്പറേറ്റിവ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ സ്ഥലം പരിശോധന നടത്തി ആവശ്യമായ പ്ലാനും തയ്യാറാക്കിയിരുന്നു. അതേ സമയം ഉദ്ഘാടന ദിവസം പാലം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രിയ റിയാസും പറഞ്ഞിരുന്നു. കുന്ദമംഗലം നിയോജകമണ്ഡല ത്തിൽ നിരവധി പാലങ്ങളുണ്ടെങ്കിലും കൂളിമാട് പാലം വിനോദത്തിനും, ടൂറിസത്തിനും അനുയോജ്യമാണന്ന് പി.ടി.എ റഹിം എം.എൽ പറഞ്ഞു. കുളിർ കാറ്റിൻ്റെ തലോടലിനും പുഴയുടെ പ്രകൃതി ലാവണ്യത്തിൻ്റ ദൃശ്യവിരുന്നിലും കണ്ട് ആസ്വദിക്കാൻ ൈ വൈകുന്നേരവും രാത്രിയും നിരവധി സഞ്ചാരികളാണ് എത്തുന്നത്. കലക്‌ട്രറുമായി ബന്ധപ്പെട്ട് പദ്ധതിയെ പറ്റി ചർച്ചകൾ നടത്തി വിശദാംശങ്ങളുടെ റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിക്കുകയായി .

പി.ടി.എ റഹിം എം എൽ എ , ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, പഞ്ചായത്തംഗം കെ എ റഫീഖ് , ടൂറിസം വകുപ്പ് അസി റ്റൻ്റ് എക്സിക്യൂറ്റീവ് എഞ്ചിനിയർ കെ.ഫൈസൽ, ഡി ടി പി സി സെക്രട്ടറി നിഖിൽ , ടൂറിസം വകുപ്പ് പ്രൊജക്ട് എഞ്ചിനിയർ ലിനീഷ് , ആർക്കിടെക്റ്റർ കെ പി ദിലീപ് തുടങ്ങിയ സംഘമാണ് പദ്ധതി സ്ഥലം സന്ദർശിച്ചത്.













  

 

Follow us on :

More in Related News