Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Sep 2024 11:12 IST
Share News :
കോട്ടയം: പുതുപ്പള്ളി ഗ്രാമപ്പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് പേരിട്ടതിനെച്ചൊല്ലി വിവാദം. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ കമ്യൂണിറ്റി ഹാളിന് ഇഎംഎസിന്റെ പേര് നൽകാനുള്ള ഇടത് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനമാണ് വിവാദമായത്. ഇതോടെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ന് കോൺഗ്രസ് ഉപവാസം സംഘടിപ്പിക്കും. ഉമ്മൻ ചാണ്ടിയുടെ പേര് ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് കോൺഗ്രസ് ആരോപണം.
പുതുപ്പള്ളി കമ്യൂണിറ്റി ഹാളിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴ് വരെ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സാം കെ. വർക്കി പുതുപ്പള്ളി കവലയിൽ ഉപവാസമിരിക്കുകയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ രാവിലെ 11.30ന് സമരം ഉത്ഘടാനം ചെയ്യും. സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
ഉമ്മൻ ചാണ്ടിയുടെ പേര് ഹാളിന് നൽകണമെന്ന ആവശ്യം കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് കമ്മറ്റിയിൽ തുടർച്ചയായി ഉന്നയിച്ചിരുന്നു. സെപ്റ്റംബർ ഏഴിന് പേരിടൽ സംബന്ധിച്ച് പഞ്ചായത്ത് കമ്മറ്റിയിൽ വോട്ടെടുപ്പ് നടത്തി. 18 അംഗ ഭരണസമിതിയിൽ എൽഡിഎഫ് 9, കോൺഗ്രസ് 7, ബി ജെപി 2 എന്നിങ്ങനെയാണു കക്ഷിനില. കോൺഗ്രസിന്റെ 7 അംഗങ്ങൾക്കു പുറമെ 2 ബിജെ പി അംഗങ്ങളും ഉമ്മൻ ചാണ്ടിയുടെ പേരു നൽകുന്നതിനെപിന്തുണച്ചു. തുല്യനിലയായതോടെ പ്രസിഡൻ്റിൻ്റെ കാസ്റ്റിങ് വോട്ട് ഉപയോഗിച്ച് ഇഎംഎസിന്റെ പേര് നൽകാൻ തീരുമാനിക്കുകയായിരുന്നു.
പഞ്ചായത്ത് കമ്മറ്റിയിൽ പേര് മാറ്റം പ്രമേയമായി അവതരിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റിയിലെ എൽഡിഎഫ് അംഗങ്ങൾ ഇ.എം.എസിന്റെ പേരിനെ അനകൂലിച്ച് വോട്ട് ചെയ്തു. എന്നാൽ, ബിജെപി – കോൺഗ്രസ് അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്യുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ പേരിനെയാണ് ഇവർ അനുകൂലിച്ചത്. 18 അംഗ പഞ്ചായത്ത് കമ്മിറ്റിയുടെ വോട്ട് എടുപ്പിൽ ഒൻപത് അംഗങ്ങൾ ഇഎംഎസിന്റെ പേരും, ഏഴ് കോൺഗ്രസ് അംഗങ്ങളും രണ്ട് ബിജെപി അംഗങ്ങൾ അടക്കം ഒൻപത് അംഗങ്ങൾ ഉമ്മൻചാണ്ടിയുടെ പേരും നിർദേശിച്ചു. എന്നാൽ, പ്രസിഡന്റ് തന്റെ കാസ്റ്റിംങ് വോട്ട് ഉപയോഗിച്ച് ഇഎംഎസിന്റെ പേര് കമ്മ്യൂണിറ്റി ഹാളിന് ഇടാൻ തീരുമാനിക്കുകയായിരുന്നു. 24 ന് ചേരുന്ന സമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് കമ്മ്യൂണിറ്റി ഹാളിന് ഇ.എം.എസിന്റെ പേര് നൽകും.
1980 ൽ കമ്മ്യൂണിറ്റി ഹാളിന്റെ പ്രവർത്തനം ആരംഭിച്ചത്. അന്ന് ഉമ്മൻചാണ്ടിയാണ് കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷം കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണം മാത്രമാണ് എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നടത്തിയതെന്നാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാം കെ.വർക്കി ആരോപിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.