Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Nov 2024 18:34 IST
Share News :
കെട്ടിട നിർമ്മാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം തുടങ്ങി
പറവൂർ: കേരള സംസ്ഥാന കെട്ടിട നിർമ്മാണ തൊഴിലാളി ഫെഡറേഷൻ (എഐസിടിയു) സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. ടി വി സേവ്യർനഗറിൽ (കെ ആർ ഗംഗാധരൻ സ്മാരക ഹാൾ) നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് വി കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണ തൊഴിലാളികൾക്ക് സർക്കാർ സംരക്ഷണം നൽകണമെന്നും തൊഴിലാളികളുടെ ആനുകൂല്യങ്ങളും മുടങ്ങി കിടക്കുന്ന പെൻഷനും ഉടൻ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻ്റ് എം എസ് ഷാഹുൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി കെ സായി, ടി എസ് ചന്ദ്രൻ, എൻ കെ രാധാകൃഷ്ണൻ, കെ കെ മോഹനൻ, രാമചന്ദ്രൻ ആചാരി, ഉണ്ണികൃഷ്ണൻ പോറ്റി, എൻ കെ രാധാകൃഷ്ണൻ, പി എ ജോസഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി കെ ഭാസ്കരൻ (പ്രസിഡൻ്റ്), പി കെ സായി (ജനറൽ സെക്രട്ടറി), ടി എസ് ചന്ദ്രൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ഞായറാഴ്ച രാവിലെ 10ന് പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം എഐസിടിയു പ്രസിഡൻ്റ് പ്രൊഫ. എസ് വേണുരാജൻ ഉദ്ഘാടനം ചെയ്യും.
Follow us on :
Tags:
More in Related News
Please select your location.