Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞീഴൂർ നിത്യസഹായൻ ട്രസ്റ്റിന്റെ കൂടാരം ഭവനപദ്ധതിയിലെ വീടിൻ്റെ തറക്കല്ലിടീൽ കർമ്മം നടന്നു.

25 Jul 2024 17:39 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:ഞീഴൂർ നിത്യസഹായൻ ട്രസ്റ്റിന്റെ കൂടാരം ഭവനപദ്ധതിയിലെ  വീടിൻ്റെ തറക്കല്ലിടീൽ കർമ്മം നടന്നു. ഞീഴൂർ ഉണ്ണി മിശിഹാ പള്ളി വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട് ആശിർവദിച്ച കല്ല്,നിത്യ സഹായകൻ നിർമ്മിച്ചു നൽകുന്ന ഭവനത്തിലെ  ഇളയ കുട്ടിയും, ട്രസ്റ്റ് ഭാരവാഹികളും ചേർന്ന് കല്ലിട്ട് നിർവഹിച്ചു.

ഭവനം ഇല്ലാതെ കഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്ന അമ്മയും രണ്ട് പെൺമക്കൾക്കും ആണ് നിത്യ സഹായകൻ ട്രസ്റ്റ് കൂടാരം ഭവന പദ്ധതിയിലൂടെ വീട് നിർമ്മിച്ചു നൽകുന്നത്.അമ്മയും രണ്ട് പെൺമക്കളും അന്തി ഉറങ്ങിയിരുന്നത് സഹോദരിയുടെ ഭവനത്തിൽ ആയിരുന്നു. നിത്യ സഹായകൻ ട്രസ്റ്റിന്റെ അമ്മവീട് അഗതി മന്ദിരത്തിൽ ഇവർക്ക് എല്ലാവിധ പിന്തുണയും സഹായവും നൽകി സ്വീകരിച്ചു. മൂത്ത കുട്ടി നഴ്സിംഗ് പഠനവും, രണ്ടാമത്തെ കുട്ടി എസ് കെ പി എസ് സ്കൂളിൽ സൗജന്യമായി ജർമ്മൻ ഭാഷയും പഠിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അമ്മ വീട്ടുജോലി ചെയ്യുകയാണ്. ഇവരുടെ അവസ്ഥ മനസ്സിലാക്കിയാണ് നിത്യ സഹായകൻ ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫിന്റെ നേതൃത്വത്തിലുള്ള നിത്യ സഹായകൻ ടീം ഇവർക്ക്  ഭവനം നിർമ്മിക്കാൻ തീരുമാനമെടുത്തത്. ഭവന നിർമ്മാണത്തിന് 10 സെന്റ് സ്ഥലം നൽകിയത് എംസി ജോസഫ്, റെനി ജോസഫ് മണിമല എന്നിവരാണ്. എംസി ജോസഫിന്റെ ഭാര്യ സാറാമ്മ ജോസഫ് ന്റെ സ് മരണാർത്ഥമാണ് വീട് നിർമ്മിക്കാൻ സ്ഥലം നൽകിയത്.ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ് യോഗം ഉദ്ഘാടനം ചെയ്തു.   

ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫ് അധ്യക്ഷത വഹിച്ചു.. ഫാദർ ഫിലിപ്പ്  രാമച്ചനാട്ട്, വാർഡ് മെമ്പർ സുഷമ ടീച്ചർ, ട്രസ്റ്റ് സെക്രട്ടറി സിന്ധു അനിൽകുമാർ, തോമസ് അഞ്ചെമ്പിൽ, സിറിയക് ജോസഫ് അരുണാശ്ശേരി,ഡിവൈൻ ബാബു, ജിയോ കുന്നശ്ശേരിൽ, പോൾ മങ്കുഴിക്കരി, സുരേന്ദ്രൻ കെ കെ, സിന്ധു അനിൽ, ജയശ്രീ സുരേന്ദ്രൻ, ജയൻ പുഞ്ചമുള്ളിൽ, പ്രേംകുമാർ പാലയിൽ, ചാക്കോച്ചൻ കുര്യംതടം, ജോമിൻ ചാലിൽ, ക്ലാരമ്മ ബാബു, ജെയിംസ് കാവാട്ടുപറമ്പിൽ, എന്നിവർ സംസാരിച്ചു... സാറാമ്മ മെമ്മോറിയൽ എൻഡോവ്മെന്റ് നഴ്സിംഗ് വിദ്യാർഥിയായ സ്നേഹ ജയന് സാറാമ്മയുടെ മകൻ റെനി ജോസ് നൽകി. തോടുകളും നദികളും ശുചീകരിക്കുകയും, വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്യുന്ന എസ് കെ പി എസ് സ്കൂളിലെ വിദ്യാർഥി ലയ മരിയ ബിജു, ജീവകാരുണ്യ മേഖലകളിൽ ഏറെ സഹായങ്ങൾ നൽകുന്ന ക്ലാരമ്മ ബാബു, വീടില്ലാത്തവർക്ക് വീട് വെച്ച് നൽകുകയും,സാറാമ്മ മെമ്മോറിയൽ എന്റോവ്മെന്റ് ഏർപ്പെടുത്തുകയും ചെയ്ത എംസി ജോസഫ് മണിമലയ്ക്കും മെമെന്റോ നൽകി ആദരിച്ചു.

Follow us on :

More in Related News