Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2024 15:02 IST
Share News :
കൊല്ലം: ചാത്തന്നൂർ പള്ളിക്കമണ്ണടി കടവിൽ പാലം നിർമ്മാണം യാഥാർത്ഥ്യമാവുകയാണ്. പാലം നിർമ്മാണത്തിനായി ടെൻഡറുകൾ ക്ഷണിച്ച് ഉത്തരവായി. പള്ളിക്കമണ്ണടി കടവിൽ പാലം നിർമ്മിക്കണമെന്നത് നാടിന്റെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു. നിരവധി കടമ്പകൾ മറികടന്ന് ജി.എസ്.ജയലാൽ എം.എൽ. എ നിശ്ചയ ദാർഢ്യത്തോടെ നടത്തിയ പ്രവർത്തനങ്ങൾ ഇപ്പോൾ വിജയകരമായി പാലം നിർമ്മാണത്തിൻ്റെ ടെൻഡർ നടപടികളിൽ വരെ എത്തിയിരിക്കുകയാണ്. 2024 സെപ്റ്റംബർ മാസം 28 -ാം തീയതിയാണ് ടെൻഡറുകൾ ക്ഷണിച്ചു കൊണ്ട് ഉത്തരവ് നിലവിൽ വന്നിട്ടുള്ളത്. ഒക്ടോബർ 14-ാം തീയതിയാണ് ടെൻഡറുകൾ സമർപ്പിക്കാവുന്ന അവസാന തീയതി. പള്ളിക്കമണ്ണടി പാലം നിർമ്മാണത്തിന് മുൻഗണന നൽകി എം.എൽ.എ സർക്കാരിൽ യഥാസമയങ്ങളിൽ ഇടപെട്ട് തടസ്സങ്ങൾ പരിഹരിച്ച് പാലം നിർമ്മാണം സാധ്യമാക്കാൻ നടത്തിയ ശ്രമങ്ങൾ ഇപ്പോൾ ലക്ഷ്യത്തോടടുക്കുകയാണ്.
പള്ളിക്കമണ്ണടി പാലത്തിൻ്റെ നിർമ്മാണത്തിനായി 12 കോടി രൂപയുടെ ധനകാര്യാനുമതിയാണ് ലഭിച്ചിട്ടുളളത്. അതിൽ 10.09 കോടി രൂപ പാലം നിർമ്മാണത്തിനും 1.56 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനുമാണ് വിനിയോഗിക്കുന്നത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്താണ് എം.എൽ.എയുടെ നിരന്തര ആവശ്യപ്രകാരം പള്ളിക്കമണ്ണടി- കുമ്മല്ലൂർ പാലങ്ങളുടെ നിർമ്മാണത്തിനായി ബഡ്ജറ്റിൽ ഉൾപ്പെടുത്തി കിഫ്ബി വഴി തുക അനുവദിച്ചത്. സ്ഥലമേറ്റെടുക്കൽ അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ഇപ്പോൾ പള്ളിക്കമണ്ണടി പാലം നിർമ്മാണത്തിനുള്ള ടെൻഡർ നടപടികളിൽ എത്തിയിട്ടുള്ളത്. പാലം നിർമ്മാണത്തിനായി 55.32ആർസ് ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. കുമ്മല്ലൂർ പാലത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ഉടൻ പൂർത്തിയായി ടെൻഡർ നടപടികളിലേക്ക് കടക്കും. ആദിച്ചനല്ലൂർ, ചാത്തന്നൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പള്ളിക്കമണ്ണടി പാലം. പള്ളിക്കമണ്ണടി കടവിൽ പാലം വരുമ്പോൾ ചാത്തന്നൂരിൽ നിന്നും ഇത്തിക്കര പാലം വഴി ചുറ്റിസഞ്ചരിക്കാതെ ആദിച്ചനല്ലൂരിലേക്കും തിരിച്ചും കുറഞ്ഞ ദൂരത്തിൽ യാത്ര ചെയ്യാൻ പൊതുജനങ്ങൾക്ക് സൗകര്യമുണ്ടാകും.
കെ.ആർ എഫ്.ബി യ്ക്കാണ് പ്രവൃത്തിയുടെ നിർവ്വഹണ ചുമതല .ടെൻഡർ നടപടികൾ പൂർത്തിയായാലുടൻ പള്ളിക്കമണ്ണടി പാലത്തിൻ്റെ നിർമ്മാണം ആരംഭിക്കുമെന്ന്
എം.എൽ.എ അറിയിച്ചു.
Follow us on :
More in Related News
Please select your location.