Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2024 21:05 IST
Share News :
ആളൂര്‍: മുറിക്കപ്പെടേണ്ട അപ്പമാകാന്‍ വിളിക്കപ്പെട്ടവരാണ് ഓരോ ക്രൈസ്തവനുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. താഴേക്കാട്
സെന്റ് ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍ പെസഹ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദേവാലയത്തില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷക്കും, ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും മാര്‍ റാഫേല്‍ തട്ടില്‍ നേതൃത്വം നല്കി.
ആര്‍ച്ച് പ്രീസ്റ്റ് ഫാ.ആന്റണി മുക്കാട്ടുകരക്കാരന്‍, സെക്രട്ടറി ഫാ.മാത്യു തുരുത്തപ്പിളളില്, അസി. വികാരി ഫാ. ജെര്‍ലിറ്റ് കാക്കനാടന് എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. രാവിലെ ഇടവകയിലേക്ക് എത്തിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ഇരിങ്ങാലക്കുട രൂപത മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍, ആര്‍ച്ച് പ്രീസ്റ്റ് ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, അസി. വികാരി ഫാ. ജെര്‍ലിറ്റ് കാക്കനാടന്, കൈക്കാരന്മാരായ ജോര്‍ജ് ് തൊമ്മാന, സിജോ തെക്കേത്തല, ജോയ് ചുക്കിരിയാന്‍, റീജോ പാറയില്‍ എന്നിവരും ഇടവകാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു
Follow us on :
Tags:
More in Related News
Please select your location.